മറ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരിലാക്കി ഗിന്നസ് പക്രു; ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ നിര്‍മാതാവ്‌

ഇതിനേക്കാളെല്ലാം വലിയൊരു സ്വപ്‌നവും തന്റെ മനസിലുണ്ടെന്ന് പക്രു പറയുന്നു. 'പൃഥ്വി രാജ് ചെയ്തത് പോലെ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ഒരുക്കണം'
മറ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരിലാക്കി ഗിന്നസ് പക്രു; ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ നിര്‍മാതാവ്‌

കൊച്ചി: തന്റെ പൊക്കക്കുറവിലൂടെ ഉയരങ്ങള്‍ കീഴടക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ഗിന്നസ് പക്രു നേട്ടങ്ങളിലേക്കുള്ള യാത്ര തുടരുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നിര്‍മാതാവ് എന്ന റെക്കോര്‍ഡാണ് പക്രുവിനെ തേടിയെത്തിയത്. 

അടുത്തിടെ തീയറ്ററുകളിലേക്ക് എത്തിയ ഫാന്‍സി ഡ്രസ് എന്ന സിനിമയാണ് പക്രുവിന്റെ നിര്‍മാണ സംരഭങ്ങളില്‍ ആദ്യത്തേത്. ബെസ്റ്റ് ഓഫ് ഇന്ത്യ കേരള പ്രതിനിധിയാണ് പ്രഖ്യാപനം നടത്തിയത്. ഗിന്നസ് റെക്കോര്‍ഡ് ഉള്‍പ്പെടെ മൂന്ന് റെക്കോര്‍ഡുകള്‍ ഇതിന് മുന്‍പ് പക്രു തന്റെ പേരില്‍ ചേര്‍ത്തിരുന്നു. 

റെക്കോര്‍ഡുകള്‍ പ്രചോദനവും പ്രോത്സാഹനവുമാണെന്നും, ഇനിയും എന്തെങ്കിലുമൊക്കെ ചെയ്യുന്നതിന് ആത്മവിശ്വാസം നല്‍കുന്നതുമാണെന്ന് പക്രു പറഞ്ഞു. റെക്കോര്‍ഡുകള്‍ പലത് തന്റെ പേരിലേക്ക് ചേര്‍ത്തുവെങ്കിലും അതിനേക്കാളെല്ലാം വലിയൊരു സ്വപ്‌നവും തന്റെ മനസിലുണ്ടെന്ന് പക്രു പറയുന്നു. 'പൃഥ്വി രാജ് ചെയ്തത് പോലെ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ഒരുക്കണം...'

പ്രശസ്തി ആഗ്രഹിക്കാതെ തനിക്കൊപ്പം നിന്ന അഞ്ച് സുഹൃത്തുക്കളാണ് സിനിമാ നിര്‍മാണത്തിലേക്ക് കടക്കാന്‍ പ്രചോദനം നല്‍കിയത് എന്നും പക്രു പറഞ്ഞു. റെക്കോര്‍ഡ് തന്റെ പേരിലേക്കെത്തിയ മധുരത്തിനൊപ്പം മറ്റൊന്ന് കൂടി പക്രുവിനെ കാത്തിരിക്കുന്നുണ്ടായി. ശില്പിയായ കൊടുങ്ങല്ലൂര്‍ സ്വദേശി ഡാവിഞ്ചി സുരേഷ് നിര്‍മിച്ച ഫാന്‍സി ഡ്രസില്‍ പക്രു അവതരിപ്പിച്ച കഥാപാത്രത്തിനോട് സാദൃശ്യമുള്ള പാവയും സമ്മാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com