കുടിക്കാതെ പോയ കട്ടന്‍ചായ, സ്‌കൂള്‍ ബാഗ്; വൈറസിലെ ആഷിക് അബുവിന്റെ ബ്രില്യന്‍സ്; വിഡിയോ

സിനിമയില്‍ ഓരോ ചെറിയ കാര്യങ്ങളും വളരെ സൂഷ്മമായാണ് കാണിച്ചിരിക്കുന്നത്
കുടിക്കാതെ പോയ കട്ടന്‍ചായ, സ്‌കൂള്‍ ബാഗ്; വൈറസിലെ ആഷിക് അബുവിന്റെ ബ്രില്യന്‍സ്; വിഡിയോ

കേരളത്തെ ആശങ്കയിലാഴ്ത്തിയ നിപ്പ കാലത്തിന്റെ നേര്‍ച്ചിത്രം പകര്‍ത്തിയ വൈറസ് സിനിമ മികച്ച പ്രതികരണമാണ് നേടിയത്. കുഞ്ചാക്കോ ബോബന്‍, പാര്‍വതി, ടൊവിനോ തോമസ്, രേവതി, ഇന്ദ്രജിത്ത് തുടങ്ങിയ വലിയ താര നിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ആഷിക് അബു സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികണവും നേടാനായി. 

ഇപ്പോള്‍ ചിത്രത്തിലെ സംവിധായകന്റെ ബ്രില്യന്‍സ് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. സിനിമയില്‍ ഓരോ ചെറിയ കാര്യങ്ങളും വളരെ സൂഷ്മമായാണ് കാണിച്ചിരിക്കുന്നത്. വൈറസ് എന്ന ടൈറ്റിലില്‍ ഉപയോഗിച്ചിരിക്കുന്ന റെഡ് ആന്‍ഡ് കോമ്പിനേഷനെ ചിത്രത്തില്‍ ഉടനീളം ഉപയോഗിക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കൂടാതെ ശ്രീനാഥ് ഭാസി അവതരിപ്പിച്ച ആബിദ് റഹ്മാന്‍ എന്ന ജൂനിയര്‍ ഡോക്ടറുടെ മികച്ച കഥാപാത്ര അവതരണത്തിലും മികവ് പുലര്‍ത്തി. സുരക്ഷ വസ്ത്രങ്ങള്‍ക്കൊപ്പമുള്ള മാസ്‌ക്, ടൊവിനോയുടെ കഥാപാത്രത്തിന്റെ മുറിയിലെ ട്രോഫികളിലുമെല്ലാം ആഷിക് അബുവിന്റെ ബ്രില്യന്‍സുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com