പ്രശസ്തയാകാൻ പ്രചരിപ്പിച്ചത് സ്വന്തം അശ്ലീല വീഡിയോ; നടി അറസ്റ്റിൽ 

സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച നടി ബഹ്റൈനില്‍ അറസ്റ്റിൽ
പ്രശസ്തയാകാൻ പ്രചരിപ്പിച്ചത് സ്വന്തം അശ്ലീല വീഡിയോ; നടി അറസ്റ്റിൽ 

മനാമ: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച നടി ബഹ്റൈനില്‍ അറസ്റ്റിൽ. മോഡൽ കൂടിയായ താരം ഇൻസ്റ്റഗ്രാം വഴിയാണ് അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ചത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തതുള്‍പ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. താന്‍ തന്നെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതാണെന്നും പ്രശസ്തയാകാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും താരം സമ്മതിച്ചു.

ഇവരുടെ അക്കൗണ്ട് വഴി അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന വിവരം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റാണ് പബ്ലിക് 
പ്രോസിക്യൂഷനെ അറിയിച്ചതെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂട്ടര്‍ അഹ്‍മദ് അല്‍ അന്‍സാരി പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നടി പിടിയിലാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com