യുവസംവിധായകനെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ നിര്‍മാതാവെന്ന് ഭാര്യ

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിഷ്ദ് സംവിധാനം ചെയ്ത വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രം റിലീസ് ചെയ്തത്
യുവസംവിധായകനെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ നിര്‍മാതാവെന്ന് ഭാര്യ

തൃശൂര്‍; യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി. നിഷാദ് ഹസന്‍ എന്ന സംവിധായകനെയാണ് ഒരു സംഘം ആക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലര്‍ച്ചെ തൃശ്ശൂര്‍ പാവറട്ടിയില്‍ വെച്ചായിരുന്നു സംഭവം. ഭാര്യക്കൊപ്പം കാറില്‍ പോവുകയായിരുന്ന നിഷാദിനെ ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന് തട്ടിക്കൊണ്ടുപോവുകയുമായിരുന്നു എന്നാണ് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നത്. 

ആക്രമണത്തിനിടെ  നിഷാദ് ഹസന്റെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നില്‍ അധികം പേരാണ് ആക്രമി സംഘത്തിലുണ്ടായിരുന്നത് എന്നാണ് പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിഷ്ദ് സംവിധാനം ചെയ്ത വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മുന്‍ നിര്‍മാതാവ് സിആര്‍ രണദേവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. അതിനാല്‍ രണദേവ് തന്നെയായിരിക്കും തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ എന്നാണ് ഭാര്യ പറയുന്നത്. 

2017 മുതല്‍ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യം രണദേവുമായി ചേര്‍ന്നാണ് നിഷാദ് ചിത്രം സംവിധാനം ചെയ്തത്. പിന്നീട് ഇരുവരും തെറ്റിപ്പിരിയുകയായിരുന്നു. തുടര്‍ന്ന് റിലീസും വൈകി. അടുത്തിടെ മറ്റൊരു നിര്‍മാതാവിന്റെ സഹായത്തോടെയാണ് ചിത്രം റിലീസ് ചെയ്തത്. ഇതിന്റെ ഭാഗമായി വഴിപാട് നടത്താനായി ദേവാലയങ്ങളില്‍ പോകുന്നതിനിടെയാണ് സംവിധായകന്‍ ആക്രമിക്കപ്പെടുന്നത്. സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം തുടങ്ങി. സിആര്‍ രണദേവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com