'വഫ പറഞ്ഞാൽ അത് തെളിവേ അല്ല, ക്രിമിനലായ പൾസർ സുനി പറഞ്ഞപ്പോൾ ദിലീപ് കുറ്റക്കാരനായി'

നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് 84 ദിവസം ജയിലിൽ കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് വിമർശനം
'വഫ പറഞ്ഞാൽ അത് തെളിവേ അല്ല, ക്രിമിനലായ പൾസർ സുനി പറഞ്ഞപ്പോൾ ദിലീപ് കുറ്റക്കാരനായി'

മാധ്യപ്രവർത്തകൻ എംബി ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎസിന് ജാമ്യം ലഭിച്ചതിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് 84 ദിവസം ജയിലിൽ കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. കൂടെയാത്രചെയ്ത വഫയും ദൃക്സാക്ഷികളും ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നു പറഞ്ഞെങ്കിലും അതിനെ തെളിവായി എടുത്തില്ല. എന്നാൽ ക്രിമിനലായ പൾസർ സുനി ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞ് കേട്ട് 84 ദിവസം ജയിലിലിട്ടു എന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. 

ഹരീഷ് പേരടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന്.... ദൃക്‌സാക്ഷികള്‍ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന്... അത് ഒരു തെളിവേ അല്ല... ക്രിമിനലായ പള്‍സര്‍ സുനി പറയുന്നു ദിലീപാണ് കുറ്റക്കാരന്‍ എന്ന് ... അത് 84 ദിവസം ഒരു മനുഷ്യനെ ജയിലില്‍ ഇടാന്‍ പറ്റിയ ഒന്നാന്തരം തെളിവാണ് ... ഐ.എ.എസ് കാരന്റെ 370 എം.എല്‍ ഉം സാധാരണക്കാരന്റെ 370 എം.എല്‍ ഉം ഒക്കെ എന്നാണ് ഒന്നാവുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com