നിറവയറും സ്‌ട്രെച്ച് മാര്‍ക്കുമായി എമി ജാക്‌സന്‍; 33ാം ആഴ്ചയിലെ ചിത്രം പങ്കുവെച്ച് താരം

നിറവയറിനൊപ്പം ശരീരത്തിലെ സ്‌ട്രെച്ച് മാര്‍ക്കും വ്യക്തമായി ചിത്രത്തില്‍ കാണാം
നിറവയറും സ്‌ട്രെച്ച് മാര്‍ക്കുമായി എമി ജാക്‌സന്‍; 33ാം ആഴ്ചയിലെ ചിത്രം പങ്കുവെച്ച് താരം

ര്‍ഭിണികാലം ആഘോഷമാക്കുകയാണ് തെന്നിന്ത്യന്‍ താര സുന്ദരി എമി ജാക്‌സണ്‍. യാത്രകള്‍ക്കും ആരോഗ്യസംരക്ഷണത്തിനുമെല്ലാമാണ് താരം കൂടുതല്‍ സമയം കണ്ടെത്തുന്നത്. ഗര്‍ഭകാലത്തിന്റെ ഓരോ കാലഘട്ടവും ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഗര്‍ഭത്തിന്റെ 33ാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് താരം. നിറവയറുമായി നില്‍ക്കുന്ന ചിത്രമാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

നിറവയറിനൊപ്പം ശരീരത്തിലെ സ്‌ട്രെച്ച് മാര്‍ക്കും വ്യക്തമായി ചിത്രത്തില്‍ കാണാം. ശരീരഭാരം വര്‍ധിക്കുകയും സ്‌ട്രെച്ച് മാര്‍ക്ക് രൂപപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും എമിയെ ബാധിച്ചിട്ടില്ല. ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് താരം. 'കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ്. ഗര്‍ഭത്തിന്റെ 33 ാം ആഴ്ചയിലാണ്. എന്റെ ശരീരത്തേയും വയറിനേയും പുണരുന്നു. സ്‌ട്രെച്ച് മാര്‍ക്ക്, ശരീരഭര വര്‍ധന അങ്ങനെ എല്ലാമുണ്ട്.' എമി കുറിച്ചു. 

എമിയും കാമുകന്‍ ജോര്‍ജ് പനയോട്ടും വിവാഹിതരാകുന്ന എന്ന വാര്‍ത്തകള്‍ക്ക് ഇടയിലാണ് ഗര്‍ഭിണിയാണെന്ന വിവരം താരം പുറത്തുവിടുന്നത്. തുടര്‍ന്ന് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ആരാധകര്‍ക്കായി നിരവധി ചിത്രങ്ങളാണ് എമി പങ്കുവെക്കുന്നത്. യാത്രകള്‍ക്കൊപ്പം തന്റെ ഫിറ്റ്‌നസിലും എമി കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. നിറവയറുമായി ജിമ്മില്‍ ചെലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com