പാലക്കാടുകാർക്കും മുടി നീട്ടി വളര്‍ത്തിയവര്‍ക്കും മുന്‍ഗണന; ദുൽഖർ ചിത്രത്തിൽ അഭിനയിക്കാം 

എൺപതുകളിലെ ഗ്രാമാന്തരീക്ഷം പുന:സൃഷ്ടിക്കുന്ന ചിത്രം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായാണ് ചിത്രീകരിക്കുന്നത്
പാലക്കാടുകാർക്കും മുടി നീട്ടി വളര്‍ത്തിയവര്‍ക്കും മുന്‍ഗണന; ദുൽഖർ ചിത്രത്തിൽ അഭിനയിക്കാം 

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാൻ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തിരയുകയാണ് അണിയറപ്രവര്‍ത്തകര്‍. കുറുപ്പ്  എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ചാക്കോ വധക്കേസിലെ പ്രധാന പ്രതി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയാണ് പറയുന്നത്. സുകുമാരക്കുറുപ്പായാണ് ചിത്രത്തിൽ ദുൽഖർ വേഷമിടുന്നത്.                                                                                 

എൺപതുകളിലെ ഗ്രാമാന്തരീക്ഷം പുന:സൃഷ്ടിക്കുന്ന ചിത്രം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായാണ് ചിത്രീകരിക്കുന്നത്. ഈ ഗ്രാമത്തിലെ കഥാപാത്രങ്ങളാകാനാണ് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുന്നത്. പ്രായപരിധിയില്ലെന്നും പാലക്കാട്ടു നിന്നുള്ളവര്‍ക്കും മുടി നീട്ടി വളര്‍ത്തിയവര്‍ക്കും മുന്‍ഗണനയുണ്ടെന്നും അണിയറപ്രവർത്തകർ പറഞ്ഞു. 

താത്പര്യമുള്ളവർ ആഗസ്റ്റ് 10-ാം തിയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ 4.30 വരെ ഷൊര്‍ണൂര്‍ കുളപ്പുള്ളി സമുദ്ര റീജന്‍സിയില്‍ നടക്കുന്ന ഓഡിഷനില്‍ പങ്കെടുക്കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com