'ആളുകളെ ഭിന്നിപ്പിക്കുന്ന ആ പോസ്റ്റിട്ടത് ഞാന്‍ അല്ല'; വ്യാജ പ്രൊഫൈലിന് എതിരേ പാര്‍വതി

സോഷ്യല്‍ മീഡിയയില്‍ വടക്കന്‍ കേരളവും തെക്കന്‍ കേരളവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പാര്‍വതിയുടെ പേരില്‍ വന്ന പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു
'ആളുകളെ ഭിന്നിപ്പിക്കുന്ന ആ പോസ്റ്റിട്ടത് ഞാന്‍ അല്ല'; വ്യാജ പ്രൊഫൈലിന് എതിരേ പാര്‍വതി

ന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫേയ്‌സ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമാക്കി നടി പാര്‍വതി തിരുവോത്ത്‌. പാര്‍വതി ടി കെ എന്ന അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റാണ് വൈറലാവുന്നത്. വടക്കന്‍ കേരളത്തെ മഴക്കെടുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ തെക്കന്‍ കേരളത്തിലുള്ളവര്‍ അമാന്തിച്ച് നില്‍ക്കരുതെന്നും സഹായിക്കണം എന്നും പറഞ്ഞുകൊണ്ടാണ് വ്യാജ പ്രൊഫൈലില്‍ നിന്ന് പോസ്റ്റിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വടക്കന്‍ കേരളവും തെക്കന്‍ കേരളവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പാര്‍വതിയുടെ പേരില്‍ വന്ന പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ പ്രൊഫൈലാണെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയത്. 

തന്റേതെന്ന പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകള്‍ക്കിടയില്‍ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകള്‍ ഇടുന്നത് ശ്രദ്ധയില്‍ പെട്ടെന്നാണ് താരം തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.  പ്രസ്തുത പേജുമായി ഞങ്ങള്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും താരം വ്യക്തമാക്കി.  കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകള്‍ കണ്ടതിനാലാണ് കുറിപ്പിടുന്നതെന്നും തറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്നും താരം കൂട്ടിച്ചേര്‍ത്തു. പാര്‍വതി ടികെ എന്ന അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പും പാര്‍വതിയുടെ സോഷ്യല്‍ മീഡിയ മാനേജറായ സംഗീത വ്യാജ പ്രൊഫൈലുമായി ബന്ധപ്പെട്ട സന്ദേശവും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 

പാര്‍വതിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഈ അവസരത്തില്‍ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകള്‍ക്കിടയില്‍ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകള്‍ ഇടുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇതറിഞ്ഞയുടനെ പ്രസ്തുത പേജുമായി ഞങ്ങള്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകള്‍ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാം. അതിജീവിക്കാം ഒരിക്കല്‍ കൂടി. ഒരുമിച്ച് !

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com