കര്‍ണനായി അര്‍ജുന്‍ ; പാഞ്ചാലിയായി സ്‌നേഹ ; 'കുരുക്ഷേത്ര' ട്രെയിലര്‍ പുറത്ത്

ചിത്രം ഈ മാസം 15 ന് തീയേറ്ററുകളിലെത്തും 
കര്‍ണനായി അര്‍ജുന്‍ ; പാഞ്ചാലിയായി സ്‌നേഹ ; 'കുരുക്ഷേത്ര' ട്രെയിലര്‍ പുറത്ത്

ഹാഭാരതത്തെ ആസ്പദമാക്കി കന്നഡയില്‍ നിന്നൊരു ബ്രഹ്മാണ്ഡ ചിത്രം വരുന്നു. കുരുക്ഷേത്ര എന്ന പേരിലുള്ള ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ പുറത്തിറങ്ങി. ജെ കെ ഭാരവി രചിച്ച ചിത്രം സംവിധാനം ചെയ്യുന്നത് നാഗന്നയാണ്. മഹാഭാരതത്തെ ആസ്പദമാക്കി റാണ എഴുതിയ ഗദായുദ്ധ എന്ന ഇതിഹാസകാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

ദുര്യോധനന്റെ വീക്ഷണകോണില്‍ മഹാഭാരതയുദ്ധത്തെ പുനര്‍വ്യാഖ്യാനം ചെയ്യുന്നതാണ് ഇതിവൃത്തം. അന്തരിച്ച കന്നഡ സൂപ്പര്‍ താരം അംബരീഷ്, വി. രവിചന്ദ്രന്‍, പി. രവിശങ്കര്‍, തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജ, സ്‌നേഹ, മേഘന രാജ്, ശശികുമാര്‍, സോനു സൂദ്, ഡാനിഷ് അക്തര്‍ , നിഖില്‍ കുമാര്‍, ഹരിപ്രിയ, ശ്രീനിവാസ മൂര്‍ത്തി, ശ്രീനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

യുവതാരം ദര്‍ശനാണ് ദുര്യോധനനായി എത്തുനന്ത്. രവിചന്ദ്രന്‍ കൃഷ്ണനാകുന്നു. അംബരീഷ് ഭീഷ്മരായും, അര്‍ജുന്‍ കര്‍ണ്ണനായും, സോനു സൂദ് അര്‍ജുനനായും, സ്‌നേഹ പാഞ്ചാലിയായും വേഷമിടുന്നു. ഡാനിഷ് അക്തര്‍ ഭീമനായും ശ്രീനാഥ് ധൃതരാഷ്ട്രരായും, മേഘ്‌ന രാജ് ഭാനുമതിയായും വെള്ളിത്തിരയിലെത്തുന്നു. ഓഗസ്റ്റ് ഒന്‍പതിന് റിലീസ് ചെയ്ത കന്നഡ ചിത്രത്തിന്റെ തമിഴ് പതിപ്പ് ഈ മാസം പതിനഞ്ചിന് തിയറ്ററുകളിലെത്തും.

മഹാഭാരതത്തെ ആസ്പദമാക്കി എംടി രചിച്ച രണ്ടാമൂഴം മലയാളത്തില്‍ സിനിമയാക്കുമെന്ന് പ്രഖ്യാപനം വന്നിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്റെ നിര്‍മ്മാണം മറ്റു പ്രശ്‌നങ്ങളാല്‍ നീണ്ടുപോകുകയാണ്. അതിനിടെ ബോളിവുഡില്‍ അമീര്‍ഖാനും മഹാഭാരതം സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com