ചാക്കു ചുമന്ന് ടൊവിനോ, പിന്തുണയുമായി ജോജു; വെള്ളം കയറിയ വീട് വൃത്തിയാക്കി സക്കരിയയും മുഹ്‌സിന്‍ പരാരിയും

കഴിഞ്ഞ വര്‍ഷം പ്രളയത്തിലും ടൊവിനോ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയത് വാര്‍ത്തയായിരുന്നു.
ചാക്കു ചുമന്ന് ടൊവിനോ, പിന്തുണയുമായി ജോജു; വെള്ളം കയറിയ വീട് വൃത്തിയാക്കി സക്കരിയയും മുഹ്‌സിന്‍ പരാരിയും

ടന്‍ ടൊവിനോ തോമസിന്റെ വീട്ടില്‍ ആരംഭിച്ച കലക്ഷന്‍ സെന്ററില്‍ നിന്ന് ഒരു ലോറി നിറയെ സാധനങ്ങള്‍ നിലമ്പൂരിലെ ദുരിതാശ്വാസക്യാംപുകളിലേക്ക് കൊണ്ടുപോയി. ലോറിയില്‍ സാധനങ്ങള്‍ കയറ്റുന്നതിനായി ടൊവിനോയും ജോജു ജോര്‍ജും ഉണ്ടായിരുന്നു. ഇരുവരും നിലമ്പൂരിലേക്കു പോയ സംഘത്തെ അനുഗമിക്കുകയും ചെയ്തു. 

കഴിഞ്ഞ വര്‍ഷം പ്രളയത്തിലും ടൊവിനോ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയത് വാര്‍ത്തയായിരുന്നു. ഇതിനൊപ്പം ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസിയും (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) മൂന്ന് ലോഡ് അവശ്യ സാധനങ്ങള്‍ നിലമ്പൂരിലെത്തിച്ചു. ഗ്രൂപ്പ് അഡ്മിന്‍ അജിത്ത്, നടന്‍ ജോജു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ എത്തിച്ചത്. ഭക്ഷണസാമഗ്രികളും വസ്ത്രങ്ങളും മരുന്നുകളും നിറച്ച മൂന്ന ലോഡുകളാണ് ജിഎന്‍പിസി ഗ്രൂപ്പ് അംഗങ്ങള്‍ ദുരിതബാധിതര്‍ക്കായി ശേഖരിച്ച് എത്തിക്കുന്നത്.

കൊച്ചിയിലും കോട്ടയത്തും ഒരുക്കിയ കളക്ഷന്‍ സെന്ററുകള്‍ വഴിയാണ് ജിഎന്‍പിസി സാധനങ്ങള്‍ ശേഖരിച്ചത്.  വിവിധ ജില്ലകളിലെ ഗ്രൂപ്പ് അംഗങ്ങളില്‍ നിന്ന് സഹായം ലഭിച്ചു. വിഭവസമാഹരണത്തിന് ജോജു ജോര്‍ജും നടന്‍ ബിനീഷ് ബാസ്റ്റിനും നേതൃത്വം നല്‍കി.

തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയുടെ നേതൃത്വത്തിലുള്ള സംഘം വീടുകള്‍ വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങി. സംവിധായകന്‍ സക്കരിയയും ഒപ്പമുണ്ട്. ഇന്നസന്റിന്റെ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്കാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തന്റെ ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകയായ 3 ലക്ഷം രൂപയാണ് മുന്‍ എംപി ഇന്നസന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്. 

ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന കുപ്രചാരണം ചെറുക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്നും ഇന്നസന്റ് പറഞ്ഞു. മുന്‍പും 3 ലക്ഷം രൂപ അദ്ദേഹം ദുരിതാശ്വാസത്തിനു വേണ്ടി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com