'മുംബൈയില്‍ ദൃശ്യം മോഡല്‍ കൊലപാതകം'; ഗുരുതര ആരോപണവുമായി കലാഭവന്‍ മണിയുടെ സഹോദരന്‍

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍
'മുംബൈയില്‍ ദൃശ്യം മോഡല്‍ കൊലപാതകം'; ഗുരുതര ആരോപണവുമായി കലാഭവന്‍ മണിയുടെ സഹോദരന്‍

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. തന്റെ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് രാമകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന ഒരു കൊലപാതക വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വാര്‍ത്തയില്‍ പറയുന്ന കൊലപാതകത്തിന് സമാനമാണ് മണിയുടെ മരണത്തിന്റെ കാര്യത്തിലും സഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു. 

പോസ്റ്റിന്റെ പൂര്‍ണ രൂപം

മണിച്ചേട്ടന്റെ മരണത്തിലെ ദുരുഹത പോലെയാണ് ഇന്ന് മാതൃഭൂമി പത്രത്തിലെ 9ാം മത്തെ പേജില്‍ വന്ന ഈ വാര്‍ത്ത ' മുബൈയില്‍ ദൃശ്യം മോഡല്‍ കൊലപാതകം' എന്ന വലിയ തലക്കെട്ടോടെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് വായിച്ചപ്പോള്‍ സമാനമായ സ്വഭാവമാണ് മണി ചേട്ടന്റെ മരണത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. മണി ചേട്ടന്റെ പോസ്റ്റ്‌മോര്‍ട്ടറിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന  Cause to death  ഇപ്രകാരമാണ്. ' മിഥൈയില്‍ ആല്‍ക്കഹോല്‍ ,ക്ലോര്‍ പൈറി ഫോസ് ' എന്നീ വിഷാംശങ്ങള്‍ മരണത്തിന്റെ ആധിക്യം വര്‍ദ്ധിപ്പിച്ചു എന്നാണ്. അമൃത ലാബിലെ റിപ്പോര്‍ട്ടില്‍ ക്ലോര്‍ പൈറി ഫോസ് കണ്ടെത്തിയിട്ടില്ലായിരുന്നു. മീഥെയില്‍ ആള്‍ക്കഹോള്‍ ക്രമാതീതമായ അളവില്‍ ഉണ്ടെന്നതായിരുന്നു അമ്യത ലാബിലെ പരിശോധന ഫലം.അതു കൊണ്ട് തന്നെ ക്ലോര്‍ പൈറി ഫോസിനുള്ള മറുമരുന്ന് (ആന്റി ഡോസ് )മണി ചേട്ടന് നല്‍കിയിട്ടില്ല. മരണാനന്തരം പോസ്റ്റ് മാര്‍ട്ട റിപ്പോര്‍ട്ടിനായി അയച്ചുകൊടുത്ത കാക്കനാട് ലാബിന്റെ റിപ്പോര്‍ട്ടിലാണ് മീഥൈല്‍ ആല്‍ക്കഹോളിനൊപ്പം, ക്ലോര്‍ പൈറി ഫോസിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ കാക്കനാട്ടെ ലാബ് ഇതിന്റെ അളവ് രേഖപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാക്കനാട്ടെ ലാബിന്റെ റിസള്‍ട്ടിനെ തള്ളുകയായിരുന്നു. ഇനി ഈ പത്രത്തില്‍ വന്ന വാര്‍ത്ത നിങ്ങള്‍ ഒന്ന് വായിച്ചു നോക്കു. പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടില്‍ പറയാത്ത ഒരു കാര്യമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസ് തെളിയിക്കണം എന്ന് വച്ചാല്‍ ഏത് പോലീസ് വിചാരിച്ചാല്‍ സാധിക്കും. വേണ്ട എന്ന് വച്ചാല്‍ എഴുതി തള്ളാനും കഴിയും.മണി ചേട്ടന്റെ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്രയ്ക്കും വ്യക്തത ഉണ്ടായിട്ടും ആദ്യം നടത്തിയ പോലീസ് / െ്രെകംബ്രാഞ്ച് അന്വേഷണം ഒരുത്തരം തരാതെ അവസാനിപ്പിച്ചു. ഇപ്പോള്‍ കേസ് സി.ബി.ഐ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. മേല്‍ പറഞ്ഞ വസ്തുതകള്‍ സി.ബി,ഐക്ക് വ്യക്തമായ ഒരു ഉത്തരം തരാന്‍ കഴിയട്ടെ ജഗദീശ്വരനോട് നിറകണ്ണുകളോടെ പ്രാര്‍ത്ഥിക്കുന്നു.:....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com