വെര്‍ജിനാണോ എന്ന് ആരാധകന്‍; നാണമില്ലാത്തവനെ, എന്റെ അച്ഛനും അമ്മയും ഇവിടെയുണ്ടെന്ന് ടൈഗര്‍ ഷരോഫ്

കാമുകിമാരെക്കുറിച്ച് മുതല്‍ വെര്‍ജിനിറ്റിയെക്കുറിച്ചുവരെ ആരാധകര്‍ ചോദിച്ചതോടെയാണ് താരം പുലിവാല്‍ പിടിച്ചത്
വെര്‍ജിനാണോ എന്ന് ആരാധകന്‍; നാണമില്ലാത്തവനെ, എന്റെ അച്ഛനും അമ്മയും ഇവിടെയുണ്ടെന്ന് ടൈഗര്‍ ഷരോഫ്

ബോളിവുഡിലെ ഹോട്ട് താരമാണ് ടൈഗര്‍ ഷരോഫ്. താരത്തിന് ആരാധകരും നിരവധിയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലെ ആസ്‌ക് മീ എനിതിങ് സെക്ഷന്‍ ഓണ്‍ ആക്കിവെച്ച് ആരാധകരില്‍ നിന്ന് പണിവാങ്ങിച്ചിരിക്കുകയാണ് താരം. കാമുകിമാരെക്കുറിച്ച് മുതല്‍ വെര്‍ജിനിറ്റിയെക്കുറിച്ചുവരെ ആരാധകര്‍ ചോദിച്ചതോടെയാണ് താരം പുലിവാല്‍ പിടിച്ചത്. 

വെര്‍ജിനാണോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 'നാണമില്ലാത്തവനെ, എന്റെ അച്ഛനും അമ്മയും എന്ന ഫോളോ ചെയ്യുന്നുണ്ട്' എന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാല്‍ ഇവിടെ തീര്‍ന്നില്ല. ഇതുവരെ എത്ര കാമുകിമാരുണ്ടായിരുന്നു എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. അധികം ഇല്ല എന്നായിരുന്നു ഇതിന് മറുപടി നല്‍കിയത്. 

ടൈഗറും നടി ദിഷ പട്ടാണിയും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഇതിന്റെ സത്യാവസ്ഥ എന്താണെന്നും ആരാധകര്‍ ചോദിച്ചിരുന്നു. താന്‍ അതിന് യോഗ്യനല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറാലാവുകയാണ് ടൈഗര്‍ ഷരോഫിന്റെ ആരാധകരുമായുള്ള സംഭാഷണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com