നിയന്ത്രണ രേഖയിൽ സൈനികനാകാൻ ദിലീപ്; മേജര്‍ രവി ചിത്രം ഒരുങ്ങുന്നു 

നിയന്ത്രണ രേഖയിൽ സൈനികനാകാൻ ദിലീപ്; മേജര്‍ രവി ചിത്രം ഒരുങ്ങുന്നു 

ഒരു കോമഡി ലൗസ്റ്റോറിയായാണ് ചിത്രം ഒരുങ്ങുന്നത്

ബെന്നി പി നായരമ്പലം തിരകഥയൊരുക്കുന്ന മേജര്‍ രവി ചിത്രത്തിൽ ദിലീപ് നായകനായെത്തുന്നു. സൈനികന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള ഒരു സൈനികനാണ് ദിലീപിന്‍റെ കഥാപാത്രം. ഇയാളുടെ പ്രണയജീവിതം പ്രമേയമാക്കുന്ന ചിത്രം ഒരു കോമഡി ലൗസ്റ്റോറിയായാണ് ഒരുങ്ങുന്നത്. 

സിനിമയുടെ ഷൂട്ടിങ് കശ്മീരിൽ നടത്താനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നതെങ്കിലും നിലവിലെ സംഘർഷാവസ്ഥ തുടരുകയാണെങ്കിൽ ഉത്തരാഖണ്ഡില്‍ ചിത്രീകരണം നടത്തുമെന്നും ടീം അറിയിച്ചു. 

അനിയൻ അനൂപിന്റെ കന്നി സംവിധാന ചിത്രത്തിന്റെ തിരക്കുകളിലാണ് ദിലീപ് ഇപ്പോൾ. ഇതിന് ശേഷമാകും മേജർ രവി ചിത്രത്തിന്റെ ഷെഡ്യൂളുകൾ ക്രമീകരിക്കുക. 2017ൽ മോഹന്‍ലാലിനെ നായകനാക്കിയ 1971: ബിയോണ്ട് ബോര്‍ഡേഴ്‍സ്  ആണ് മേജര്‍ രവി സംവിധാനം ചെയ്ത അവസാന ചിത്രം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com