പൂജാമുറിയിൽ ​ഗണപതിവി​ഗ്രഹത്തിനൊപ്പം കുരിശുരൂപവും, മാധവന് വിമർശനം; കിടിലൻ മറുപടി നൽകി താരം 

തന്റെ അച്ഛനോടും മകനോടും ഒപ്പമുള്ള ചിത്രമാണ് മാധവർ ഷെയർ ചെയ്തത്
പൂജാമുറിയിൽ ​ഗണപതിവി​ഗ്രഹത്തിനൊപ്പം കുരിശുരൂപവും, മാധവന് വിമർശനം; കിടിലൻ മറുപടി നൽകി താരം 

രാധകർക്ക് സ്വാതന്ത്ര്യ ദിനത്തിന്റെയും രക്ഷാബന്ധന്റെയും ആവണി അവിട്ടത്തിന്റെയും ആശംസകൾ നേർന്നുകൊണ്ട് നടൻ മാധവൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ചർച്ചയാകുന്നത്. തന്റെ അച്ഛനോടും മകനോടും ഒപ്പമുള്ള ചിത്രമാണ് മാധവർ ഷെയർ ചെയ്തത്.  മൂന്നു തലമുറക്കാർ വീട്ടിലെ പൂജാമുറിൽ ഇരിക്കുന്ന ചിത്രമാണ് ഇത്. നിരവധി ആളുകൾ ലൈക്ക് അടിച്ചപ്പോൾ ഒരുകൂട്ടം ചിത്രത്തിനെതിരെ രം​​ഗത്തെത്തുകയായിരുന്നു. 

മാധവൻ പങ്കുവച്ച ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഗണപതിയുടെ വിഗ്രഹത്തിനു അരികിലിരിക്കുന്ന ഒരു കുരിശിലേക്കാണ് ഒരു കൂട്ടം ശ്രദ്ധിച്ചത്. “എന്തിനാണ് ഇവിടെ ഒരു കുരിശ്? ഇതെന്താ അമ്പലമോ? നിങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെട്ടിരിക്കുന്നു. ക്രിസ്ത്യൻ പള്ളികളിൽ ഹിന്ദു ദൈവങ്ങൾ ഉണ്ടാവാറുണ്ടോ? നിങ്ങൾ ഇന്ന് ചെയ്തത് ഒരു ഫേക്ക് ഡ്രാമയാണ്”, ട്വിറ്ററിൽ മാധവന് നേരെ വിമർശനമുയർന്നു.

ഇതിന് മറുപടിയായി നിങ്ങളെപ്പോലുള്ള ആളുകൾ എന്നെ ബഹുമാനിക്കുന്നുണ്ടോ എന്നത് എനിക്ക് വിഷയമല്ലെന്നാണ് മാധവൻ കുറിച്ചത്. 

"നിങ്ങളുടെ അസുഖത്തിന്റെ തിമിരം കൊണ്ടാവാം, അവിടെ (പൂജാ മുറിയിൽ) ഉള്ള സുവർണ്ണ ക്ഷേത്രത്തിന്റെ പടം നിങ്ങൾ കാണാതിരുന്നതും ഞാൻ സിഖ് മതത്തിലേക്ക് മാറിയോ എന്ന് ചോദിക്കാഞ്ഞതും. എന്റെ വീട്ടിൽ എല്ലാ ജാതി-മതക്കാരും ഉണ്ട്.  ഞങ്ങൾ പൊതുവായ ഒരിടത്തു നിന്നാണ് പ്രാർത്ഥിക്കുന്നത്.  ഞാൻ ആരാണ് എന്നും, എന്റെ വ്യക്തിത്വം ഉയർത്തിപ്പിടിക്കാനും കുഞ്ഞുനാൾ മുതലേ എന്നെ പഠിപ്പിച്ചിട്ടുണ്ട്.  അതേ പോലെ തന്നെ എല്ലാ മത-വിശ്വാസങ്ങളെയും ആദരിക്കാനും", മാധവൻ കുറിച്ചു. പിന്നാലെ മാധവന് പിന്തുണയുമായി നിരവധിപ്പോർ രം​ഗത്തെത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com