‘മെല്ലെ മിഴികള്‍ കൂടൊരുക്കി ഞാന്‍’; കുമ്പാരീസിലെ പ്രണയഗാനം കാണാം 

വിനീത് ശ്രീനിവാസനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്
‘മെല്ലെ മിഴികള്‍ കൂടൊരുക്കി ഞാന്‍’; കുമ്പാരീസിലെ പ്രണയഗാനം കാണാം 

വാഗത സംവിധായകന്‍ സാഗര്‍ ഹരി ഒരുക്കുന്ന കുമ്പാരീസിലെ പുതിയ ഗാനം പുറത്ത് വിട്ടു. 'ക്വീൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അശ്വിൻ, എല്‍ദോ മാത്യു, ജെന്‍സണ്‍, എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ ‘മെല്ലെ മിഴികള്‍’ എന്ന തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം കോമഡി ത്രില്ലര്‍ സ്വഭാവമുള്ളതാണ്. പ്രണയവും തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം. ആലപ്പുഴയുടെ പശ്ചാത്തലത്തില്ലാണ് കുമ്പാരീസ് ഒരുക്കിയിരിക്കുന്നത്. 

ഗുഡ് വില്‍ എൻ്റര്‍റ്റെയിന്‍മെൻ്റ്സിൻ്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഷാലു റഹിം, പുതുമുഖ താരങ്ങളായ റോണ, അസ്ത്രാ ലക്ഷ്മി, ഷാനു ബൂട്ടോ, അന്‍സാര്‍, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോര്‍ജ് എന്നിവർ ചിത്രത്തിലെ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com