മോഹന്‍ലാലിന്റെ കാല്‍ തൊട്ടു വണങ്ങി ധനുഷ് (വീഡിയോ)

സൗത്ത് ഇന്ത്യ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡുകള്‍ (സൈമ) വിതരണം ചെയ്തു. ദോഹയില്‍ വച്ചാണ് പുരസ്‌കാര വിതരണം അരങ്ങേറിയത്
മോഹന്‍ലാലിന്റെ കാല്‍ തൊട്ടു വണങ്ങി ധനുഷ് (വീഡിയോ)

ദോഹ: സൗത്ത് ഇന്ത്യ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡുകള്‍ (സൈമ) വിതരണം ചെയ്തു. ദോഹയില്‍ വച്ചാണ് പുരസ്‌കാര വിതരണം അരങ്ങേറിയത്. സുഡാനി ഫ്രം നൈജീരിയ മലയാളത്തിലെ മികച്ച സിനിമ. ചിത്രം സംവിധാനം ചെയ്ത സക്കരിയ മികച്ച നവാഗത സംവിധായകനായും തിരഞ്ഞെടുത്തു. ടൊവിനോയാണ് മികച്ച നടന്‍ (തീവണ്ടി), വരത്തനിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷ്മിയെ മികച്ച നടിയായി. പോപ്പുലര്‍ സ്റ്റാര്‍ ഇന്‍ ദ് മിഡില്‍ ഈസ്റ്റ് പുരസ്‌കാരം മോഹന്‍ലാലിനു ലഭിച്ചു.

പുരസ്‌കാരം വാങ്ങാനായി വേദിയിലെത്തുന്നതിന് മുന്‍പ് തമിഴ് നടന്‍ ധനുഷ് മോഹന്‍ലാലിന്റെ കാല്‍ തൊട്ട് വണങ്ങിയത് ശ്രദ്ധേയമായി. അതിന് ശേഷം ഇരുവരും ആലിംഗനം ചെയ്തു. പുരസ്‌കാരം ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ കേരളം വലിയ ഒരു ദുരിതത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണെന്ന് വേദിയില്‍ പറയുന്നു. 

തമിഴില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. പാണ്ടിരാജാണ് മികച്ച സംവിധായകന്‍ (കടൈകുട്ടി സിങ്കം). വട ചെന്നെയിലെ പ്രകടനത്തിന് ധനുഷ് മികച്ച നടനായും 96ലെ അഭിനയത്തിന് തൃഷ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. തെലുങ്കില്‍ കീര്‍ത്തി സുരേഷ് ആണ് മികച്ച നടി. ചിത്രം മഹാനടി. രംഗസ്ഥലാമിലെ അഭിനയത്തിന് രാം ചരണ്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

രണ്ട് ദിവസങ്ങളായി നടന്ന ചടങ്ങില്‍ ആദ്യ ദിവസം തെലുങ്ക് കന്നഡ ഭാഷകളിലെയും രണ്ടാം ദിവസം മലയാളം തമിഴ് എന്നീ ഭാഷകളിലെയും പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്. കന്നഡയില്‍ കെജിഎഫിലെ പ്രകടനത്തിന് യാഷ് മികച്ച നടനായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com