സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളോട് മാപ്പ് പറയുന്ന അജിത്ത്; ഊഷ്മളക്കാഴ്ച; ഇതാണ് സൂപ്പര്‍ ഹീറോയെന്ന് ആരാധകര്‍

താന്‍ മൂലം ഡ്യൂപ്പ് ചെയ്യുന്നവര്‍ക്ക് ഒന്നും സംഭവിക്കരുതെന്നതാണ് അജിത്തിന്റെ നിലപാട്
സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളോട് മാപ്പ് പറയുന്ന അജിത്ത്; ഊഷ്മളക്കാഴ്ച; ഇതാണ് സൂപ്പര്‍ ഹീറോയെന്ന് ആരാധകര്‍

അജിത്ത് നായകനായി എത്തിയ 'നേര്‍കൊണ്ട പാര്‍വൈ' തിയറ്ററുകളില്‍ വിജയക്കുതിപ്പുമായി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയിലെ ആക്ഷന്‍ സീക്വന്‍സ് മേക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നു.

ഓരോ ഫൈറ്റ് കഴിയുമ്പോഴും സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളോട് ക്ഷമ ചോദിക്കുന്ന അജിത്തിനെ വിഡിയോയില്‍ കാണാം. പലപ്പോഴും സാഹസികമായ അപകടരംഗങ്ങള്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വയം ചെയ്യുന്ന താരമാണ് അജിത്ത്. താന്‍ മൂലം ഡ്യൂപ്പ് ചെയ്യുന്നവര്‍ക്ക് ഒന്നും സംഭവിക്കരുതെന്നതാണ് അജിത്തിന്റെ നിലപാട്.

<

p> 

ഇതുപോലെ തന്നെ സെറ്റിലുള്ളവരോടെല്ലാം ആത്മാര്‍ഥമായ സ്‌നേഹം വച്ചുപുലര്‍ത്തുന്ന താരത്തിന്റെ പല പ്രവര്‍ത്തികളും ആരാധകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ ആക്ഷന്‍ സീക്വന്‍സ് വിഡിയോയുടെ താഴെയും അജിത്തിന്റെ താഴ്മയെ കുറിച്ചുള്ള കമന്റുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com