സെൻസർ കത്രിക വച്ച ആ രംഗം, വസുധയുടെ നടുവിരൽ വ്യക്തമാണ് ; ക്ലൈമാക്സ് പുറത്തുവിട്ട് സംവിധായകൻ  

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിലായിരുന്നു സെൻസർ ബോർഡ് കത്രിക വച്ചത്
സെൻസർ കത്രിക വച്ച ആ രംഗം, വസുധയുടെ നടുവിരൽ വ്യക്തമാണ് ; ക്ലൈമാക്സ് പുറത്തുവിട്ട് സംവിധായകൻ  

തിയറ്ററുകളിൽ ഏറെ ശ്രദ്ധനേടിയ ഷെയ്ൻ നിഗം നായകനായ ഇഷ്ക് എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗം പ‌ുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ അനുരാജ് മനോഹർ. 'ഇഷ്കിന്റെ ,ഇടപെടലുകൾ ഇല്ലാത്ത കത്രിക വെക്കാത്ത സംവിധായകന്റെ വേർഷൻ', എന്ന് കുറിച്ചുകൊണ്ടാണ് അനുരാജ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'വസുധയുടെ നടുവിരൽ വ്യക്തമാണ്❤️', എന്നും വിഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്. 

ഷെയ്ൻ നായകനും പുതുമുഖം ആൻ ശീതൾ നായികയുമായ ചിത്രത്തിൽ പ്രതിനായകനായി എത്തിയ നടൻ  ഷൈൻ ടോം ചാക്കോ ഏറെ ശ്രദ്ധനേടിയിരുന്നു. സെൻസർ ബോർഡ് കത്രിക വച്ച ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിന്റെ എഡിറ്റ് കോപ്പിയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സംവിധായകൻ പങ്കുവച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com