'ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി'; തുറന്നുപറഞ്ഞ് ജൂഹി 

ഫോണിലെ അവസാന കോളും മെസേജും ആരുടേതെന്ന ചോദ്യത്തിനും ജൂഹി മറുപടി നൽകി
'ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി'; തുറന്നുപറഞ്ഞ് ജൂഹി 

മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുകയാണ് നടി ജൂഹി റസ്തഗി. ലച്ചുവായി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്ന താരം ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യ പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി എന്നായിരുന്നു ജൂഹിയുടെ മറുപടി. 

'ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി.. നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട് ഇനിയത് പാളീസാകുമോ എന്നെനിക്കറിയില്ല', ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജൂഹി ഇക്കാര്യം തുറന്നു പറഞ്ഞത്. 

ഫോണിലെ അവസാന കോളും മെസേജും ആരുടേതെന്ന ചോദ്യത്തിനും ജൂഹി മറുപടി നൽകി. അത് രണ്ടും റോവിന്റേതാണ് എന്നായിരുന്നു ജൂഹി പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഡോക്ടറും ആർട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ജൂഹി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇതോടെ റോവിന്‍ ആരാണെന്നറിയാൻ ജൂഹിയുടെ ആരാധകർ ആകാംക്ഷ കാണിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com