വെള്ളപ്പൊക്കത്തില്‍ ചത്തില്ലെ എന്ന് ചോദ്യം; 'നിന്നെപ്പോലുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന്‍ എന്നെ വിളിക്കോ' എന്ന് അനു സിത്താര

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ മോശം കമന്റിട്ടയാള്‍ക്ക് നടി അനു സിത്താര മുഖമത്തടിച്ചത് പോലെയാണ് മറുപടി നല്‍കിയിരിക്കുന്നത്
വെള്ളപ്പൊക്കത്തില്‍ ചത്തില്ലെ എന്ന് ചോദ്യം; 'നിന്നെപ്പോലുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന്‍ എന്നെ വിളിക്കോ' എന്ന് അനു സിത്താര

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ മോശം കമന്റിട്ടയാള്‍ക്ക് നടി അനു സിത്താര മുഖമത്തടിച്ചത് പോലെയാണ് മറുപടി നല്‍കിയിരിക്കുന്നത്. നടിമാരുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്ക് കീഴെ മോശം കമന്റിടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്ന സന്ദര്‍ഭത്തില്‍ അനു സിത്താരയുടെ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്. 

'നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ' എന്നായിരുന്നു കമന്റ്. ഇതിനുള്ള അനുവിന്റെ മറുപടി സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. 'നിന്നെപ്പോലുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന്‍ എന്നെ വിളിക്കുവോ' എന്നായിരുന്നു അനു സിത്താരയുടെ മറുപടി. ചൊറിയാന്‍ വന്നവന് ശരിക്കും കിട്ടിയെന്നാണ് സോഷ്യല്‍ മീഡിയ അനുവിന്റെ മറുപടിയെക്കുറിച്ച് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com