''എന്തെങ്കിലുമുണ്ടെങ്കില്‍ ഞങ്ങളെ ഒന്നിച്ച് കാണേണ്ടേ? വിശ്വസിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ വേണ്ട'': തുറന്നടിച്ച് പ്രഭാസ്

താരങ്ങളിരുവരും ഈ വാര്‍ത്ത നിഷേധിച്ചിട്ടും ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമുള്ള പ്രചരണങ്ങള്‍ക്ക് യാതൊരു കുറവുമില്ല.
''എന്തെങ്കിലുമുണ്ടെങ്കില്‍ ഞങ്ങളെ ഒന്നിച്ച് കാണേണ്ടേ? വിശ്വസിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ വേണ്ട'': തുറന്നടിച്ച് പ്രഭാസ്

ടിക്കടിയുണ്ടായ ഹിറ്റുകളായിരിക്കാം നടി അനുഷ്‌ക ഷെട്ടിയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വ്യാജവാര്‍ത്തകള്‍ക്ക് പിന്നില്‍. താരങ്ങളിരുവരും ഈ വാര്‍ത്ത നിഷേധിച്ചിട്ടും ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമുള്ള പ്രചരണങ്ങള്‍ക്ക് യാതൊരു കുറവുമില്ല.

ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് രണ്ടാം ഭാഗം ഇറങ്ങിയതോടെ ആളുകള്‍ ഇതങ്ങ് സ്ഥിരീകരിക്കുകയായിരുന്നു. അനുഷ്‌കയും പ്രഭാസും തങ്ങള്‍ സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയെങ്കിലും ഗോസിപ്പുകള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല.

തന്റെ പുതിയ ചിത്രമായ സാഹോയുടെ പ്രചരണ പരിപാടികളുമായി തിരക്കിലാണ് പ്രഭാസ് ഇപ്പോള്‍. അതിനിടെയാണ് പുതിയൊരു ഗോസിപ്പ് വാര്‍ത്ത പുറത്തുവരുന്നത്. അനുഷ്‌കയ്‌ക്കൊപ്പം പ്രഭാസ് ലോസ് ആഞ്ജലീസില്‍ ഒരു വീട് വാങ്ങാന്‍ ഒരുങ്ങുകയാണെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രഭാസ്. 

''ഞാനും അനുഷ്‌കയും തമ്മില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് എവിടെയെങ്കിലും പ്രത്യക്ഷപ്പെടേണ്ടതല്ലേ? ഏകദേശം രണ്ട് വര്‍ഷങ്ങളായി ഞങ്ങളെ ആരും ഒരുമിച്ച് എവിടെയും കണ്ടിട്ടില്ല. അതിന്റെ അര്‍ഥം ഇതെല്ലാം വ്യാജ പ്രചരണങ്ങള്‍ ആണെന്നല്ലേ? ഞങ്ങളെ വിശ്വാസിക്കാന്‍ താല്‍പര്യം ഇല്ലെങ്കില്‍ വേണ്ട. 

ഇതെല്ലാം എവിടെ നിന്ന് വരുന്നുവെന്ന് എനിക്കറിയില്ല. എനിക്ക് പ്രണയബന്ധം ഉണ്ടെന്ന് സ്ഥാപിക്കാന്‍ പലര്‍ക്കും ഇഷ്ടമാണെന്ന് തോന്നുന്നു. അങ്ങനെ ഒരാളെ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ളവരുടെ പേര് ചേര്‍ത്ത് ഗോസിപ്പുകളുണ്ടാക്കും''- പ്രഭാസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com