'ഏറ്റവും മികച്ച സമ്മാനം'; അഞ്ചു വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് നസ്രിയ 

ഭർത്താവ് ഫഹ​ദ് ഫാസിലിന് ആശംസ കുറിച്ചിരിക്കുകയാണ് നസ്രിയ
'ഏറ്റവും മികച്ച സമ്മാനം'; അഞ്ചു വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് നസ്രിയ 

ഞ്ചാം വിവാഹവാർഷിക ദിനത്തിൽ ഭർത്താവ് ഫഹ​ദ് ഫാസിലിന് ആശംസ കുറിച്ചിരിക്കുകയാണ് നടി ‌നസ്രിയ. ജീവിതത്തിലെ ഏറ്റവുംമികച്ച സമ്മാനമാണ് ഫഹദ് എന്നാണ് നസ്രിയ പറയുന്നത്. 

ഇരുവരും ഒന്നിച്ചുള്ള ഒരു മനോഹര ചിത്രം പങ്കുവച്ചുകൊണ്ടാണ് നസ്രിയ ആശംസ കുറിച്ചിരിക്കുന്നത്. "വിവാഹ വാർഷികാശംസകൾ ബേബി! അഞ്ചു വർഷം, ഇനിയും അവസാനിക്കാത്ത എത്രയോ വർഷങ്ങൾ! എനിക്ക് ഇത് വിശ്വസിക്കാനാവുന്നില്ല," എന്നാണ് ചിത്രത്തോടൊപ്പം നസ്രിയ കുറിച്ചിരിക്കുന്നത്. 

2014ലായിരുന്നു ഫഹദും നസ്രിയയും വിവാഹിതരായ‌ത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാം​​ഗ്ലൂർ ഡെയിസിന്റെ ചിത്രീകരണത്തിനിടെ പ്രണയം തുറന്നുപറഞ്ഞ ഇരുവരും അധികം താമസിക്കാതെ വിവാഹം പ്രഖ്യാപിക്കുകയായിരുന്നു. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ പിന്നീട് വീണ്ടുമൊരു അഞ്ജലി മോനോൻ ചിത്രത്തിലൂടെയാണ് മടങ്ങിയെത്തിയത്. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. അൻവർ റഷീദ് ചിത്രം ട്രാൻസിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com