കീര്‍ത്തിയുടെ ആദ്യ ബോളിവുഡ് ചിത്രം അജയ് ദേവ്ഗണിനൊപ്പം: ഫുട്‌ബോള്‍ ബയോപികിന്റെ പോസ്റ്റര്‍ പുറത്ത്

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയതിന് ശേഷം കീര്‍ത്തി ആദ്യം അഭിനയിക്കുന്ന ചിത്രമാണിത്.
കീര്‍ത്തിയുടെ ആദ്യ ബോളിവുഡ് ചിത്രം അജയ് ദേവ്ഗണിനൊപ്പം: ഫുട്‌ബോള്‍ ബയോപികിന്റെ പോസ്റ്റര്‍ പുറത്ത്

ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത താരമാണ് കീര്‍ത്തി സുരേഷ്. കേരളത്തിലുള്‍പ്പെടെ ധാരാളം ആരാധകരുള്ള താരം ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. കീര്‍ത്തിയുടെ ആദ്യ ഹിന്ദിച്ചിത്രം 'മൈതാന്‍' ചിത്രീകരണം ആരംഭിച്ചു. അജയ് ദേവ്ഗണ്‍ ആണ് ചിത്രത്തിലെ നായകന്‍.

1952-1962 കാലഘട്ടത്തിലെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ ചരിത്രം പറയുന്ന ചിത്രമാണ് മൈദാന്‍. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബദായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അജയ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. 

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. ഇന്ത്യയില്‍ ആധുനിക ഫുട്‌ബോളിന്റെ രൂപകര്‍ത്താവ് എന്ന നിലയിലാണ് സയ്യിദ് അബ്ദുള്‍ റഹീം ഓര്‍മ്മിക്കപ്പെടുന്നത്. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ സെമി ഫൈനലിലേക്ക് നയിച്ചത് അദ്ദേഹമായിരുന്നു.

മഹാനടിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയതിന് ശേഷം കീര്‍ത്തി ആദ്യം അഭിനയിക്കുന്ന ചിത്രമാണിത്. ഇതിനിടെ കീര്‍ത്തിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. ബോളിവുഡ് അരങ്ങേറ്റത്തിന് വേണ്ടി കീര്‍ത്തി ശരീരഭാരം കുറച്ചുവെന്ന തരത്തിലായിരുന്നു ചിത്രത്തിനോടൊപ്പമുള്ള വാര്‍ത്തകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com