'എല്ലാം തകിടംമറിഞ്ഞിരിക്കുന്നു', നമുക്ക് മാത്രം മാന്തിയെടുത്ത് തിന്നാനുള്ളതല്ല ഈ കാണുന്നതെല്ലാം; ഓര്‍മ്മപ്പെടുത്തലുകളുമായി മോഹന്‍ലാല്‍ 

കേരളം കാലാവസ്ഥാ പ്രകാരം അപകടകരമായ ഒരിടമാവുകയാണോ എന്ന ആശങ്കയും മോഹൻലാൽ പങ്കുവച്ചു
'എല്ലാം തകിടംമറിഞ്ഞിരിക്കുന്നു', നമുക്ക് മാത്രം മാന്തിയെടുത്ത് തിന്നാനുള്ളതല്ല ഈ കാണുന്നതെല്ലാം; ഓര്‍മ്മപ്പെടുത്തലുകളുമായി മോഹന്‍ലാല്‍ 

വീണ്ടും ഒരു പ്രളയം നേരിട്ട സംസ്ഥാനത്തിന് ചില ഓര്‍മ്മപ്പെടുത്തലുകൾ പങ്കുവച്ച് നടന്‍ മോഹന്‍ലാലിന്‍റെ കുറിപ്പ്. കൂപ്പുകൈയ്യോടെ എന്ന പുതിയ ബ്ലോ​ഗിലാണ് പ്രളയത്തെക്കുറിച്ചും പ്രകൃതിദുരന്ത മുന്നൊരുക്കങ്ങളെക്കുറിച്ചും മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. 

ഒരു പ്രളയം കൊണ്ട് പഠിക്കാനോ കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താനോ നമുക്കായില്ലെന്ന് താരം കുറ്റപ്പെടുത്തുന്നു. മഴയെപറ്റി കവിതയും പാട്ടും എഴുതിയിരുന്ന നമുക്ക് ഇപ്പോള്‍ മഴയെന്നാല്‍ ഒരു പേടിയാണെന്നും കേരളം കാലാവസ്ഥാ പ്രകാരം അപകടകരമായ ഒരിടമാവുകയാണോ എന്ന ആശങ്കയും മോഹൻലാൽ പങ്കുവച്ചു. 

"ആധുനിക ശാസ്ത്ര സംവിധാനങ്ങളുപയോഗിച്ച് പ്രളയദുരന്തങ്ങളെ മുന്‍കൂട്ടിയറിയാനും ഒരുപാട് ഒരുക്കങ്ങള്‍ നടത്താനും സാധിക്കും. മഴ പെയ്ത് മണ്ണിടിഞ്ഞു കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിനേക്കാള്‍ അതിനുമുന്‍പ് അപകടസ്ഥലങ്ങളില്‍ നിന്ന് മനുഷ്യരെ മാറ്റാന്‍ നമുക്ക് സാധിക്കില്ലേ?", അദ്ദേഹം ചോദിക്കുന്നു. ഒറീസ്സയില്‍ ആഞ്ഞടിച്ച ഫാലിന്‍ ചുഴലിക്കാറ്റിന്റെ ഉദ്ദാഹരണം ചൂണ്ടിക്കാട്ടിയാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഒറീസ്സയ്ക്ക് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നമുക്ക് സാധിക്കില്ലേ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com