'അന്ന്‌ അമ്മ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി, ഇന്ന് ഏറ്റവും പേരുകേട്ട കൊളേജിലെ മുഖ്യാതിഥിയായി ഞാന്‍'; വൈറലായി അമിത്തിന്റെ പ്രസംഗം

ഒരു കോളെജിലെ പരിപാടിയില്‍ പങ്കെടുത്ത് അമിത്ത് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്
'അന്ന്‌ അമ്മ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി, ഇന്ന് ഏറ്റവും പേരുകേട്ട കൊളേജിലെ മുഖ്യാതിഥിയായി ഞാന്‍'; വൈറലായി അമിത്തിന്റെ പ്രസംഗം

ണി ബീ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് അമിത് ചക്കാലക്കല്‍ എന്ന നടനെ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ക്യാരക്റ്റര്‍ റോളുകളില്‍ അമിത്ത് അഭിനയിച്ചു. തുടര്‍ന്നാണ് വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തില്‍ നായകനായി എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന് ഒടുവിലാണ് അമിത് നായകനായി ഉയര്‍ന്നത്. അത്ര സുഖകരമായിരുന്നില്ല തന്റെ യാത്ര എന്ന് തുറന്നു പറയുകയാണ് താരം. ഒരു കോളെജിലെ പരിപാടിയില്‍ പങ്കെടുത്ത് അമിത്ത് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ജീവിതത്തില്‍ നിരവധി പരാജയങ്ങള്‍ സംഭവിച്ചെങ്കിലും തന്റെ സ്വപ്‌നത്തില്‍ പിന്തുടര്‍ന്നതുകൊണ്ട് തനിക്ക് അത് സ്വന്തമാക്കാനായത് എന്നാണ് അമിത് പറയുന്നത്. 

അഞ്ച് സ്‌കൂളുകളിലായാണ് അമിത് പഠനം പൂര്‍ത്തിയാക്കിയത്. ഓരോ ക്ലാസിലും തോറ്റുപോയതിനാലാണ് സ്‌കൂളുകള്‍ മാറേണ്ടിവന്നത്. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് അല്ലാത്തതുകൊണ്ട് കേരളത്തിലെ കൊളെജില്‍ അഡ്മിഷന്‍ ലഭിച്ചിരുന്നില്ലെന്നും അമിത് പറയുന്നു. തുടര്‍ന്ന് ബാംഗ്ലൂരില്‍ പോയാണ് എന്‍ജിനീയറിംഗ് പഠിച്ചത്. എട്ട് വര്‍ഷം എടുത്തു എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കാന്‍. അതിനിടയ്ക്കാണ് അഭിനയ മനസില്‍ കയറുന്നത്. എന്നാല്‍ തോറ്റു പഠിച്ചതിനാല്‍ കാര്യമായ പിന്തുണ എവിടെ നിന്നുമുണ്ടായില്ല. നിരവധി ജോലികള്‍ ചെയ്താണ് ഒഡിഷന് പോകാനും മറ്റുമുള്ള പണം താന്‍ കണ്ടെത്തിയിരുന്നതെന്നും അമിത് വ്യക്തമാക്കി. പ്രിന്‍സിപ്പല്‍മാരുടെ മുറിയില്‍ നിന്ന് തന്റെ അമ്മയും അച്ഛനും കരഞ്ഞ് തലകുനിച്ചാണ് ഇറങ്ങിവന്നിട്ടുണ്ടത്. അഞ്ച് സ്‌കൂളുകളില്‍ നിന്നും കേരളത്തില്‍ നിന്നു തന്നെയും തന്നെ നാടുകടത്തിയതാണ്. ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ കൊളെജില്‍ മുഖ്യാതിഥിയായി എത്താന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അമിത് പറയുന്നു. 

തന്റെ സ്വപ്‌നങ്ങള്‍ ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ല എന്ന് പറയുന്നവരില്‍ നിന്നും ലഹരിയില്‍ നിന്നും മാറി നില്‍ക്കണമെന്നും അമിത് പറഞ്ഞു. തോല്‍വിയില്‍ തളര്‍ന്നു പോകാതെ തന്നില്‍ വിശ്വാസം അര്‍പ്പിച്ചു മുന്നോട്ടുപോയാല്‍ ജീവിതത്തില്‍ വിജയം നേടാനാവുമെന്നും താരം പറഞ്ഞു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷമാണ് അമിത് ഹണി ബിയില്‍ ഭാവനയുടെ ചേട്ടന്മാരില്‍ ഒരാളായി വരുന്നത്. കഥാപാത്രത്തിന് മികച്ച അഭിപ്രായം നേടിയതോടെയാണ് അമിത് ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഹണി ബിയിലെ ഒഡിഷനില്‍ സെലക്ടായതിന് മുന്‍പ് പത്ത് അറുപത് ഒഡിഷനുകളില്‍ താന്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും അമിത് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് അമിത്തിന്റെ പ്രസംഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com