പത്ത് വര്‍ഷത്തിന് ശേഷം സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തിലേക്ക്: ഇത്തവണ പാര്‍ട്ടി മാറും

സെപ്റ്റംബര്‍ 25ന് നടക്കുന്ന ചടങ്ങില്‍ സഞ്ജയ് ദത്ത് പാര്‍ട്ടി അംഗത്വമെടുക്കുമെന്ന് പാര്‍ട്ടി നേതാവും മന്ത്രിയുമായ മഹാദേവ് ജന്‍കര്‍ ആണ് അറിയിച്ചത്.
പത്ത് വര്‍ഷത്തിന് ശേഷം സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തിലേക്ക്: ഇത്തവണ പാര്‍ട്ടി മാറും

മുംബൈ: വര്‍ഷങ്ങള്‍ക്ക് ശേഷം രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ പുതിയ കൂടുമാറ്റത്തിനൊരുങ്ങി ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. പത്ത് വര്‍ഷം മുന്‍പ് സമാജ്വാദി പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നെങ്കിലും അത് രാഷ്ട്രീയ വിജയമായിരുന്നില്ല. തുടര്‍ന്ന് ഏറെക്കാലത്തിന് ശേഷമാണ് സഞ്ജയ് സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിന് എത്തുന്നത്. 

സഞ്ജയ് ദത്ത് രാഷ്ട്രീയ സമജ് പക്ഷ(ആര്‍എസ്പി)യില്‍  ചേരുമെന്ന് മന്ത്രി അറിയിച്ചു. സെപ്റ്റംബര്‍ 25ന് നടക്കുന്ന ചടങ്ങില്‍ സഞ്ജയ് ദത്ത് പാര്‍ട്ടി അംഗത്വമെടുക്കുമെന്ന് പാര്‍ട്ടി നേതാവും മന്ത്രിയുമായ മഹാദേവ് ജന്‍കര്‍ ആണ് അറിയിച്ചത്. മഹാരാഷ്ട്രയില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ആര്‍എസ്പി. ധന്‍ഗര്‍ വിഭാഗത്തെ കേന്ദ്രീകരിച്ചാണ് ആറ് എംഎല്‍എമാരുള്ള രാഷ്ട്രീയ സമജ പക്ഷ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. 

2009ല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്നെങ്കിലും മത്സരിച്ചില്ല. അനധികൃതമായി ആയുധം കൈവെച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു പിന്മാറ്റം. സഞ്ജയ് ദത്തിന്റെ പിതാവ് സുനില്‍ ദത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാറില്‍ മന്ത്രിയുമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com