'സിനിമാക്കാര്‍ എന്റെ ജീവിതം മോഷ്ടിച്ചു'; പരാതിയുമായി ബണ്ടി ചോര്‍ 

ബണ്ടി ചോറിന്റെ ജീവിതത്തെ ആസ്പദമാക്കി ദിബാകര്‍ ബാനര്‍ജി 'ഒയേ ലക്കി ലക്കി ഒയേ' എന്ന പേരില്‍ ചിത്രം സംവിധാനം ചെയ്തത്
'സിനിമാക്കാര്‍ എന്റെ ജീവിതം മോഷ്ടിച്ചു'; പരാതിയുമായി ബണ്ടി ചോര്‍ 

ഹൈടെക്ക് മോഷണത്തിലൂടെ ആരാധകരെ സമ്പാദിച്ച കള്ളനാണ് ബണ്ടി ചോര്‍. മോഷണത്തിലെ വ്യത്യസ്തത തന്നെയാണ് ബണ്ടി ചോറിനെ ശ്രദ്ധേയനാക്കിയത്. ഇതിന് പിന്നാലെ ബണ്ടി ചോറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ഹിന്ദി സിനിമ വരെ ഇറങ്ങി. മികച്ച വിജയമാണ് ചിത്രം നേടിയത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് ബണ്ടി ചോര്‍ എന്ന് അറിയപ്പെടുന്ന ദേവീന്ദര്‍ സിങ്. തന്റെ ജീവിതം സിനിമ പ്രവര്‍ത്തകര്‍ മോഷ്ടിച്ചു എന്നാണ് ബണ്ടി ചോര്‍ പറയുന്നത്. 

ബണ്ടി ചോറിന്റെ ജീവിതത്തെ ആസ്പദമാക്കി ദിബാകര്‍ ബാനര്‍ജി 'ഒയേ ലക്കി ലക്കി ഒയേ' എന്ന പേരില്‍ ചിത്രം സംവിധാനം ചെയ്തത്. അഭയ് ഡിയോള്‍, പരേഷ് റാവല്‍, നീതു ചന്ദ്ര, തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം 2008ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വഞ്ചിച്ചുവെന്നും റോയല്‍റ്റി ആയി നല്‍കാമെന്ന് പറഞ്ഞ രണ്ട് കോടി രൂപ തനിക്ക് തന്നില്ലെന്നുമാണ് ബണ്ടി ചോര്‍ പറയുന്നത്. സിനിമപ്രവര്‍ത്തകര്‍ക്കെതിരേ നിയമ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് ബണ്ടി ചോര്‍. 

സിനിമയുടെ നിര്‍മാണ സമയത്തിന് മുന്നോടിയായി നിര്‍മാതാവും തിരക്കഥാകൃത്തും തീഹാര്‍ ജയിലിലെത്തി തന്നെ കണ്ടുവെന്നും സിനിമ  പ്രദര്‍ശനത്തിന് എത്തുമ്പോള്‍ റോയല്‍റ്റി ആയി രണ്ട് കോടി രൂപ നല്കാമെന്നയിരുന്നു കരാര്‍. എന്നാല്‍ സിനിമ വിജയിച്ചതോടെ തന്നെ മറന്നുവെന്നാണ് ബണ്ടി ചോറിന്റെ പരാതി. സല്‍മാന്‍ ഖാന്‍ നടത്തുന്ന ബിഗ്‌ബോസ് ഷോയിലും ബണ്ടിചോര്‍ പങ്കെടുത്തിരിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com