'ഇങ്ങേര് വേറെ ലെവൽ, വല്ലാത്തൊരു മനുഷ്യൻ തന്നെ'; ലിയനാര്‍ഡോയ്ക്ക് കൈയ്യടിച്ച് ജോജു 

വാക്കുകളല്ല പ്രവ്യത്തികളാണ് വേണ്ടതെന്ന് ലിയനാര്‍ഡോ തെളിയിച്ചെന്നും ജോജു
'ഇങ്ങേര് വേറെ ലെവൽ, വല്ലാത്തൊരു മനുഷ്യൻ തന്നെ'; ലിയനാര്‍ഡോയ്ക്ക് കൈയ്യടിച്ച് ജോജു 

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ വനത്തെ രക്ഷിക്കാന്‍ ധനസഹായം പ്രഖ്യാപിച്ച ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോയെ പ്രശംസിച്ച് നടൻ ജോജു ജോര്‍ജ്. ലോക മാധ്യമങ്ങൾ ആമസോണിലെ കാട്ടുതീ മൂടിവെക്കാൻ ശ്രമിച്ചപ്പോൾ അതിനെ പുറത്തുകൊണ്ടുവന്നത് ലിയനാര്‍ഡോയുടെ ശ്രമങ്ങളാണെന്നും വാക്കുകളല്ല പ്രവ്യത്തികളാണ് വേണ്ടതെന്ന് അദ്ദേഹം തെളിയിച്ചെന്നും ജോജു പറയുന്നു.

തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ജോജു ലിയനാര്‍ഡോയെ പ്രശംസിച്ചത്. "ഇങ്ങേര് വേറെ ലെവൽ മനുഷ്യനാണ്. ലോക മാധ്യമങ്ങൾ ആമസോണിലെ കാട്ടുതീ മൂടിവെക്കാൻ ശ്രമിച്ചപ്പോൾ അതിനെ പുറത്തുകൊണ്ടുവന്നത് ഇങ്ങേരുടെ ശ്രമങ്ങളാണ്. അതിന് ശേഷമാണ് U.N അടക്കമുള്ളവർ വിഷയത്തിൽ ഇടപെടുന്നത്. ദാ ഇപ്പോ ആമസോനിണ് വേണ്ടി ഇങ്ങേരുടെ വക 36 മില്യൺ ഡോളറും. വാക്കുകളല്ല പ്രവ്യത്തികളാണ് വേണ്ടതെന്ന് Leo തെളിയിച്ചു. വല്ലാത്തൊരു മനുഷ്യൻ തന്നെ. Leonardo Di Caprio", എന്നാണ് ജോജുവിന്റെ വാക്കുകൾ. 



ആമസോണ്‍ മഴക്കാടുകളെ രക്ഷിക്കാന്‍ 35 കോടിയോളം രൂപയാണ് ഡികാപ്രിയോ നല്‍കുന്നത്. ഇക്കാര്യം അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. എര്‍ത്ത് അലയന്‍സ് എന്ന സംഘടനയുമായി സഹകരിച്ചാണ് നടന്‍ തുക സമാഹരിച്ചിരിക്കുന്നത്. ആമസോണ്‍ ഫോറസ്റ്റ് ഫണ്ട് എന്ന പേരിലാണ് എമര്‍ജന്‍സി ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. 

കാട് കത്തിയമരുന്ന ചിത്രങ്ങളും ഡികാപ്രിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഭൂമിയിലെ ജീവജാലങ്ങള്‍ക്കു വേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല കഴിഞ്ഞ 16 ദിവസമായി കത്തിയമരുകയാണെന്നും അടിയന്തരസഹായം ആവശ്യമായ സമയമാണെന്നും നടന്‍ കുറിച്ചു. 

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീ എന്ന രേഖപ്പെടുത്താവുന്ന തീപിടുത്തമാണ് ആമസോണ്‍ മഴക്കാടുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാട്ടുതീ മൂലം ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com