'കല്യാണം കഴിഞ്ഞാല്‍ ഇതാണ് ശരിക്കുള്ള അവസ്ഥ'; ചിത്രം പങ്കുവെച്ച് പേളി മാണി

വിവാഹത്തിന് ശേഷമുള്ള ജീവിതം പ്രതീക്ഷയും യാഥാര്‍ത്ഥ്യവും എന്ന കുറിപ്പിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്
'കല്യാണം കഴിഞ്ഞാല്‍ ഇതാണ് ശരിക്കുള്ള അവസ്ഥ'; ചിത്രം പങ്കുവെച്ച് പേളി മാണി

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ശ്രീനിഷും ഒന്നാവുന്നത്. പേളിഷ് ജോഡിയ്ക്ക് ആരാധകരും ഏറെയാണ്. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാനും ഇരുവരും മറക്കാറില്ല. എന്നാല്‍ ഇപ്പോള്‍ പേളിമാണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ചിരിപടര്‍ത്തുകയാണ്. വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ടാവുമെങ്കിലും യഥാര്‍ത്ഥത്തില്‍ എങ്ങനെയായിരിക്കും എന്നു കാണിച്ചു തരുന്നതാണ് ചിത്രം. 

വിവാഹത്തിന് ശേഷമുള്ള ജീവിതം പ്രതീക്ഷയും യാഥാര്‍ത്ഥ്യവും എന്ന കുറിപ്പിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ റൊമാന്റിക്കായി ഇരിക്കുന്ന ചിത്രമാണ് ആദ്യത്തേത്. എന്നാല്‍ ഇത് വെറും എക്‌സ്പക്‌റ്റേഷന്‍ മാത്രമാണ്. മുഖത്ത് കരിയെല്ലാം തേച്ച് ഇരിക്കുന്ന ചിത്രമാണ് യഥാര്‍ത്ഥത്തിലുള്ളത് എന്നാണ് പേളി പറയുന്നത്. 

'യഥാര്‍ത്ഥ ജീവിതം എങ്ങനെയെന്ന് ഞങ്ങള്‍ പോസ്റ്റ് ചെയ്യാറില്ല. പക്ഷേ ഇന്ന് ഞാന്‍ പോസ്റ്റുന്നു, കട്ട പോസ്റ്റ്. നന്ദി' പേളി കുറിച്ചു. എന്തായാലും പേളിയുടെ ട്രോളിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. പേളിയിലെ ട്രോളനെ പ്രശംസിക്കുകയാണ് അവര്‍. ' എന്നെയും എന്റെ ഭര്‍ത്താവിനെയും ട്രോളാന്‍ പുറത്തുനിന്ന് ഒരു തെണ്ടീടെ ആവശ്യമില്ല. സ്വയം ട്രോളുന്ന അല്‍ സൈക്കോ ട്രോള്‍ മേക്കര്‍ പേളി'ഒരു കമന്റ് ഇങ്ങനെ. ആരാധകര്‍ മാത്രമല്ല സിനിമയിലെ പ്രമുഖരും താരങ്ങളുടെ തമാശ ഏറ്റെടുത്തു. സണ്ണി വെയ്ന്‍, ശ്രിദ്ധ തുടങ്ങിയ നിരവധി താരങ്ങളാണ് പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com