'അര്‍ബാസ് ജീ തരുന്നതാണ്, വാങ്ങൂ'; പൂമാലയുമായി പിന്നാലെകൂടി വില്‍പ്പനക്കാരി; രൂക്ഷനോട്ടവുമായി താരം; വിഡിയോ വൈറല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st December 2019 04:35 PM |
Last Updated: 01st December 2019 04:35 PM | A+A A- |
അര്‍ബാസ് ഖാനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം സന്തോഷകരമായ ജീവിതവുമായി മുന്നോട്ടുപോവുകയാണ് നടി മലൈക അറോറ. നടന്‍ അര്‍ജുന്‍ കപൂറുമായുള്ള പ്രണയവും അതിനൊപ്പം ശക്തമായി മുന്നോട്ടുപോകുന്നുണ്ട്. മലൈകയുടേയും അര്‍ജുന്റേയും ബന്ധം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണെങ്കിലും ചിലര്‍ക്ക് ഈ കാര്യത്തില്‍ അത്ര ധാരണയില്ല. മലൈക ഇപ്പോഴും അര്‍ബാസിന്റെ ഭാര്യയാണ് എന്നാണ് ചിലര്‍ കരുതുന്നത്. കഴിഞ്ഞ ദിവസം പൂമാല വില്‍ക്കാന്‍ മലൈകയുടെ അടുത്തെത്തിയ സ്ത്രീയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
കഴിഞ്ഞ ദിവസവും ജിമ്മില്‍ നിന്ന് ഇറങ്ങുകയായിരുന്ന മലൈകയുടെ മുന്നിലേക്കാണ് പൂമാലയുമായി സ്ത്രീ എത്തിയത്. പൂമാല നീട്ടിയപ്പോള്‍ വേണ്ട എന്ന് പറഞ്ഞ് താരം അവരുടെ തോളില്‍ തട്ടി. വണ്ടിയില്‍ കയറിയപ്പോഴും അവര്‍ പൂവുമായി എത്തി. അര്‍ബാസ് ജീ തരുന്നത് വാങ്ങൂ എന്ന് പറഞ്ഞാണ് ഇത്തവണ പൂമാല നീട്ടിയത്. മുന്‍ ഭര്‍ത്താവിന്റെ പേര് പറഞ്ഞതോടെ മലൈക അവരെ രൂക്ഷമായി നോക്കി. അപ്പോഴേക്കും സുരക്ഷാ ജീവനക്കാരന്‍ ഇവരെ തടഞ്ഞു. എന്നിട്ടും കാറിന് അടുത്തുനിന്ന് മാറാതെ ചില്ലില്‍ തട്ടി പൂമാല വാങ്ങിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു സ്ത്രീ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.
1998 ലാണ് മലൈകയും അര്‍ബാസ് ഖാനും വിവാഹിതരാവുന്നത്. നീണ്ട ദാമ്പത്യബന്ധത്തിന് ശേഷം 2017ലാണ് ഇരുവരും വേര്‍പെട്ടത്. അര്‍ജുന്‍ കപൂറുമായുള്ള മലൈകയുടെ പ്രണയമാണ് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.