'പേടിയെനിക്കുമുണ്ട്, പക്ഷെ അവനേംകൊണ്ടേ പോകത്തൊള്ളു'; പക നിറച്ച് പ്രതി പൂവര്‍കോഴിയുടെ ട്രെയിലര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st December 2019 12:21 PM |
Last Updated: 01st December 2019 12:21 PM | A+A A- |
മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രം പ്രതി പൂവൻകോഴിയുടെ ട്രെയിലർ പുറത്തുവിട്ടു. നടൻ ദുൽഖർ സൽമാനാണ് ട്രെയിലർ റിലീസ് ചെയ്തത്. പ്രതികാരത്തിന്റെ കഥപറയുന്ന ചിത്രം മഞ്ജുവിലൂടെ വീണ്ടുമൊരു ശക്തമായ സ്ത്രീകഥാപാത്രത്തെ സമ്മാനിക്കുമെന്നാണ് ആരാധക പ്രതീക്ഷ.
ഉണ്ണി ആർ തിരകഥയൊരുക്കുന്ന ചിത്രം അദ്ദേഹത്തിന്റെ തന്നെ ഏറെ ചർച്ചയായ പ്രതി പൂവൻ കോഴി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഈ വാദത്തെ തള്ളി ചിത്രത്തിന്റെ സംവിധാനയകൻ തന്നെ രംഗത്തെത്തുകയായിരുന്നു. ചിത്രത്തിന് നോവലുമായി യാതൊരു ബന്ധവുമില്ലെന്നും ഈ സിനിമ മറ്റൊരു കഥയാണെന്നുമാണ് റോഷൻ പറയുന്നത്. റോഷൻ ആൻഡ്രൂസ് തന്നെ ചിത്രത്തിൽ വില്ലനായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
അനുശ്രീ, അലന്‍സിയര്‍, ഷൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിന് ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.