മെലിഞ്ഞ് അവശനായപോലെ ഫഹദ് ഫാസില്‍; തിരിച്ചറിയാനാവുന്നില്ലെന്ന് ആരാധകര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st December 2019 12:33 PM |
Last Updated: 01st December 2019 12:33 PM | A+A A- |
ഫഹദ് ഫാസിലിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തിരിച്ചറിയാന്‍ പോലും ആവാത്ത രീതിയില്‍ മെലിഞ്ഞ് അവശനായപോലെയുള്ള രൂപത്തിലാണ് ഫഹദ്. കറുത്ത മുണ്ടും ബനിയനും അണിഞ്ഞ് കടല്‍പ്രദേശത്ത് നില്‍ക്കുന്ന ഫഹദിനെയാണ് ചിത്രത്തില്‍ കാണുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാലിക്കിന് വേണ്ടിയാണ് ഫഹദിന്റെ രൂപമാറ്റം.
ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് വൈറലാകുന്നത്. ചിത്രത്തിലുള്ളത് ഫഹദ് തന്നെയാണോ എന്നാണ് ആരാധകരുടെ ചോദ്യം. താരത്തിന്റെ ഡെഡിക്കേഷനെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്. ടേക് ഓഫിന് ശേഷമുള്ള മഹേഷ് നാരായണന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്.
25 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ഫഹദ് ഫാസിലിനൊപ്പം വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. ബിജു മേനോന്‍, നിമിഷ സജയന്‍ വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ആന്റോ ആന്റണിയാണ് ചിത്രത്തിന്റെ നിര്‍മാണം. ടേക്ക് ഓഫിന്റെ കലാസംവിധാനത്തിന് ദേശീയ അവാര്‍ഡ് നേടിയ സന്തോഷ് രാമന്‍ കലാസംവിധാനം നിര്‍വഹിക്കുന്ന മാലിക്കില്‍ സാനു ജോണ്‍ വര്‍ഗീസ് ക്യാമറ കൈകാര്യം ചെയ്യും. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുക്കുന്ന ചിത്രം 2020 ഏപ്രില്‍ 3ന് ആന്റോ ജോസഫ് ഫിലിം കമ്പനി തിയറ്ററിലെത്തിക്കും.