പാർവതി രാച്ചിയമ്മയാവുന്നു, നായകൻ ആസിഫ് അലി; ഉറൂബിന്റെ ചെറുകഥ സിനിമയാക്കാൻ വേണു

1969 ല്‍ പ്രസിദ്ധീകരിച്ച ചെറുകഥ ഇതിന് മുൻപ് ദൂരദർശനിൽ ടെലിവിഷൻ സീരീസായി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്
പാർവതി രാച്ചിയമ്മയാവുന്നു, നായകൻ ആസിഫ് അലി; ഉറൂബിന്റെ ചെറുകഥ സിനിമയാക്കാൻ വേണു

പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ ചെറുകഥ രാച്ചിയമ്മ സിനിമയാകുന്നു. ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടി പാർവതിയാണ് രാച്ചിയമ്മയായി എത്തുന്നത്. ആസിഫ് അലിയാണ് നായകന്‍. വേണുതന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ മൂന്നിന് പീരുമേട്ടിൽ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥയായാണ് രാച്ചിയമ്മയെ വിലയിരുത്തുന്നത്. 1969 ല്‍ പ്രസിദ്ധീകരിച്ച ചെറുകഥ ഇതിന് മുൻപ് ദൂരദർശനിൽ ടെലിവിഷൻ സീരീസായി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. സോന നായരാണ് ഇതിൽ രാച്ചിയമ്മയായി എത്തിയത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. 

വിവിധ സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ആന്തോളജി വിഭാഗത്തിലുള്ള ചിത്രത്തിലാണ് രാച്ചിയമ്മ എത്തുന്നത്. വേണുവിനെ കൂടാതെ  ആഷിക് അബു, രാജീവ് രവി, ജയ്.കെ എന്നിവരുടെ ചിത്രങ്ങളും സിനിമയിലുണ്ടാവും. പി.കെ പ്രൈമാണ് ചിത്രം നിര്‍മ്മിക്കുന്നത്. പെണ്ണും ചെറുക്കനും എന്നാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ഉണ്ണി ആര്‍. രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com