'എനിക്ക് കുറ്റബോധമുണ്ട്', 26 വര്‍ഷം ഒന്നിച്ചായിരുന്നിട്ടും അതറിയാന്‍ എനിക്കാ പുസ്തകം വേണ്ടിവന്നു; പൊട്ടിക്കരഞ്ഞ് ആലിയ (വിഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2019 11:42 AM |
Last Updated: 02nd December 2019 11:42 AM | A+A A- |
സഹോദരി ഷഹീന്‍ ഭട്ടിന്റെ വിഷാദ നാളുകളെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ വികാരാധീനയായി ബോളിവുഡ് നടി ആലിയ ഭട്ട്. 'വി ദി വിമന്‍' എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും. സഹോദരിയെ മനസ്സിലാക്കാന്‍ സാധിക്കാതിരുന്നത് ഓര്‍ത്താണ് ആലിയ വേദിയില്‍ പൊട്ടിക്കരഞ്ഞത്.
ഷഹീനൊപ്പം തന്റെ ജീവിതകാലം മുഴുവന്‍ (26 വര്‍ഷം) ചിലവഴിച്ചിട്ടും ഷഹീന്റെ ആത്മകഥ വായിച്ചതിന് ശേഷമാണ് ആ നാളുകളെക്കുറിച്ച് താന്‍ അറിഞ്ഞതെന്നും സഹോദരിയെ മനസ്സിലാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും പറഞ്ഞ് വേദിയില്‍ പൊട്ടിക്കരയുകയായിരുന്നു ആലിയ.
"ഞങ്ങളുടെ വീട്ടിലെ ഏറ്റവും ബുദ്ധിമതി ഷഹീന്‍ ആണെന്നാണ് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്. ഒരു പരിധിവരെയെങ്കിലും അത് ഷഹീന് സ്വയം ബോധ്യപ്പെട്ടിട്ടില്ലെന്നത് എന്നെ തളര്‍ത്തിയിട്ടുണ്ട്. ഞാന്‍ വളരെ സെന്‍സിറ്റീവ് ആയ ആളാണ്. പക്ഷെ ഷഹീനെ ഞാന്‍ മനസ്സിലാക്കേണ്ടിയിരുന്നിടത്തോളം മനസ്സിലാക്കാതെ പോയതോര്‍ത്ത് എനിക്ക് കുറ്റബോധമുണ്ട്", ആലിയ പറഞ്ഞു.
കടുത്ത വിഷാദത്തിന് അടിമയായിരുന്ന ഷഹീന്‍ ആത്മഹത്യ ചെയ്യാനടക്കം ശ്രമിച്ചിരുന്നു. 'ഐ ഹാവ് നെവര്‍ ബീന്‍ അണ്‍ഹാപ്പിയര്‍' (I've Never Been (UN) Happier) എന്ന പുസ്തകത്തിലാണ് താന്‍ കടന്നുപോയ നാളുകളെക്കുറിച്ച് ഷഹീന്‍ തുറന്നെഴുതിയിരിക്കുന്നത്.