ആരും കാണാത്ത ആ വിവാഹചിത്രങ്ങള്‍ പുറത്തുവിട്ട് പ്രിയങ്ക; ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് താരദമ്പതികള്‍

മനോഹരമായ കുറിപ്പിനൊപ്പമാണ് പ്രിയങ്ക ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്
ആരും കാണാത്ത ആ വിവാഹചിത്രങ്ങള്‍ പുറത്തുവിട്ട് പ്രിയങ്ക; ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് താരദമ്പതികള്‍

വിവാഹത്തിന്റെ മനോഹര ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രിയങ്ക ചോപ്രയുടേയും നിക്ക് ജൊനാസിന്റേയും ഒന്നാം വിവാഹവാര്‍ഷിക ആഘോഷം. ആരാധകരെ ഇതുവരെ കാണിക്കാത്ത ചിത്രങ്ങളാണ് താരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്ത്യന്‍, ഹിന്ദു മതാചാരപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം. ഇതില്‍ നിന്നുള്ള മനോഹരങ്ങളായ രണ്ട് ചിത്രങ്ങളാണ് പ്രിയങ്ക് പുറത്തുവിട്ടത്. കൂടാതെ ഇരുവരും കൈകോര്‍ത്ത് പിടിച്ചിരിക്കുന്നതിന്റെ ചെറിയ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. 

മനോഹരമായ കുറിപ്പിനൊപ്പമാണ് പ്രിയങ്ക ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ വാക്ക്. അന്നും ഇന്നും എന്നും. നീ എനിക്ക് സന്തോഷവും ശോഭയും ആകാംക്ഷയും കൊണ്ടുവന്നു. എല്ലാ ഒരൊറ്റ നിമിഷത്തില്‍. എന്നെ കണ്ടെത്തിയതിന് നിനക്ക് നന്ദി. ഹാപ്പി ഫസ്റ്റ് ആനിവേഴ്‌സറി ഹസ്ബന്‍ഡ്' പ്രിയങ്ക കുറിച്ചു. കൂടാതെ തന്റെ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറയാനും താരം മറന്നില്ല. 

ഒരു വര്‍ഷം മുന്‍പ് ഇന്നാണ് നമ്മള്‍ എന്നന്നേക്കും എന്ന് പറഞ്ഞത്. എന്നന്നേക്കും എന്നത് അത്ര ദൂരെയല്ല. ഹൃദയം നിറഞ്ഞ് ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഹാപ്പി ആനിവേഴ്‌സറി' എന്നാണ് നിക്ക് കുറിച്ചത്. സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് താരദമ്പതിമാര്‍ക്ക് ആശംസയുമായി എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com