നിഖിതയ്ക്കൊപ്പം 'സന്തോഷത്തിന്റെ ഒരു വർഷം'; പ്രണയചിത്രങ്ങളുമായി നടൻ അർജുൻ  

സൗബിന്‍, പൂര്‍ണിമ, നിമിഷ തുടങ്ങിയവർ ആശംസകൾ നേർന്നിട്ടുണ്ട്
നിഖിതയ്ക്കൊപ്പം 'സന്തോഷത്തിന്റെ ഒരു വർഷം'; പ്രണയചിത്രങ്ങളുമായി നടൻ അർജുൻ  

വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ് യുവനടൻ അർജുൻ അശോകനും ഭാര്യ നിഖിതയും. 'സന്തോഷത്തിന്റെ ഒരു വർഷം' എന്ന് കുറിച്ചാണ് വിവാഹവാർഷികത്തിന്റെ സന്തോഷം അർജുൻ പങ്കുവച്ചത്. നിഖിതയുടെ കൈയ്യിൽ മോതിരമണിയിക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

ഇരുവരും ഒന്നിച്ച് നടത്തിയ യാത്രകൾക്കിടയിൽ പകർത്തിയ ചിത്രങ്ങളും വിവാഹ വാർഷികത്തോട‌നുബന്ധിച്ച് താരം ആരാധകരുമായി പങ്കുവച്ചു. ലവ് ഫോറെവർ എന്ന ഹാഷ്ടാ​ഗും ചിത്രങ്ങൾക്കൊപ്പം നൽകിയിട്ടുണ്ട്. സിനിമയിൽ നിന്ന് സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ലെന, സയനോര, ആന്റണി വര്‍ഗ്ഗീസ്, നിമിഷ തുടങ്ങിയവർ ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്. 

എട്ടുവർഷത്തിലധികം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് കഴിഞ്ഞ വർഷം ഇതേദിവസം നിഖിതയും അർജുനും വിവാഹിതരായത്. സിനിമ രം​ഗത്തുനിന്ന് നിരവധഝി പ്രമുഖർ ഇവരുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com