ചൂണ്ടയിട്ട് മീന്‍പിടിച്ച് ടൊവിനോ; ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു കൈത്തൊഴില്‍ എന്തുകൊണ്ടും നല്ലതാണെന്ന് ആരാധകര്‍; വിഡിയോ

പാലക്കാട് ഒരു കുളത്തില്‍ നിന്ന് ചൂണ്ടയിട്ട് മീന്‍ പിടിക്കുകയാണ് താരം
ചൂണ്ടയിട്ട് മീന്‍പിടിച്ച് ടൊവിനോ; ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു കൈത്തൊഴില്‍ എന്തുകൊണ്ടും നല്ലതാണെന്ന് ആരാധകര്‍; വിഡിയോ

ആരാധകരുടെ ഇഷ്ടതാരം ടൊവിനോ തോമസ് കുറച്ചു നാളുകളായി പാലക്കാടന്‍ സൗന്ദര്യം ആസ്വദിക്കുകയാണ്. നെല്ലിയാമ്പതി കാട്ടില്‍ നിന്നും ധോനി വെള്ളച്ചാട്ടത്തില്‍ നിന്നുമുള്ള നിരവധി ഫോട്ടോകളും വിഡിയോകളും താരം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ ചൂണ്ടയിടല്‍ വിഡിയോ ആണ്. പാലക്കാട് ഒരു കുളത്തില്‍ നിന്ന് ചൂണ്ടയിട്ട് മീന്‍ പിടിക്കുകയാണ് താരം. 

അഭിനയത്തില്‍ മാത്രമല്ല താന്‍ ചൂണ്ടയിടുന്നതിലും കേമനാണ എന്ന് തെളിയിച്ചിരിക്കുകയാണ് താരം. ചൂണ്ടയിട്ട് നിമിഷങ്ങള്‍ക്കുള്ളിലാണ് താരത്തിന്റെ ചൂണ്ടയില്‍ മീന്‍ കൊത്തുന്നത്. എന്തായാലും താരത്തെ പുകഴ്ത്തി രംഗത്തെത്തുകയാണ് ആരാധകര്‍. താരത്തിന്റെ മീന്‍ പിടിക്കാനുള്ള കഴിവാണ് ആരാധകരുടെ മനം കവരുന്നത്. കൂടാതെ മീന്‍ പിടിച്ച ശേഷം അതിന്റെ വായില്‍ നിന്ന് കൊളുത്തു നീക്കുന്നത് വളരെ 'പ്രൊഫഷണ'ലായിട്ടാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. 

വിഡിയോയ്ക്ക് താഴെ നിരവധി ട്രോളുകളും എത്തുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു കൈത്തൊഴില്‍ എന്തുകൊണ്ടും നല്ലതാണെന്നാണ് ഒരു ആരാധകന്റെ കമന്റ്. 'എത്ര വലിയ നടനായിട്ടെന്തു കാര്യം ഒരു പാവം മത്സ്യത്തെ കൊന്നില്ലേ അതിനും ഇല്ലേ ഒരു കുടുംബം എന്നാണ് ഒരു ട്രോളന്റെ കമന്റ്. വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ പോയ മീനിനെ രക്ഷിച്ച ടൊവിനോയ്ക്ക് ധീരതയ്ക്കുള്ള അവാര്‍ഡ് കൊടുക്കണം എന്നു പറയുന്നവരുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com