പവന്‍ കല്യാണിന്റെ ചിത്രത്തില്‍ വില്ലനാകാന്‍ വിളിച്ചു, മമ്മൂട്ടിയുടെ മറുചോദ്യത്തില്‍ അല്ലു അരവിന്ദ് ഫോണ്‍ വെച്ചു; വിഡിയോ

പവന്‍ കല്യാണ്‍ സിനിമയിലേക്ക് മമ്മൂട്ടിയെ വില്ലനാവാന്‍ വിളിച്ച അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്
പവന്‍ കല്യാണിന്റെ ചിത്രത്തില്‍ വില്ലനാകാന്‍ വിളിച്ചു, മമ്മൂട്ടിയുടെ മറുചോദ്യത്തില്‍ അല്ലു അരവിന്ദ് ഫോണ്‍ വെച്ചു; വിഡിയോ

മ്മൂട്ടിക്ക് ഇത് സൂപ്പര്‍ ഇയറാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. ഈ ചിത്രങ്ങളിലെല്ലാം ശക്തമായ കഥാപാത്രങ്ങളായാണ് താരം എത്തിയത്. ഇപ്പോള്‍ മാമാങ്കത്തിലൂടെ വിജയം ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലാണ് മമ്മൂട്ടി. നടന്‍ അല്ലു അര്‍ജുന്റെ അച്ഛന്‍ അല്ലു അരവിന്ദിന്‍രെ ഗീത ആര്‍ട്‌സിന്റെ ബാനറിലാണ് മാമാങ്കം തെലുങ്ക് പതിപ്പ് വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി എത്തിയിരുന്നു. അതിനിടെ മമ്മൂട്ടിയുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവം പങ്കെവെച്ചിരിക്കുകയാണ് അല്ലു അരവിന്ദ്. 

പവന്‍ കല്യാണ്‍ സിനിമയിലേക്ക് മമ്മൂട്ടിയെ വില്ലനാവാന്‍ വിളിച്ച അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. പത്ത് വര്‍ഷം മുന്‍പായിരുന്നു സംഭവം. 'പവന്‍ കല്ല്യാണ്‍ നായകനാവുന്ന എന്റെ ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാന്‍ ഒരു നടനെ േവണം. ചര്‍ച്ച വന്നപ്പോള്‍ മമ്മൂട്ടി ഗാരുവിനെ കിട്ടിയാല്‍ ഗംഭീരമാകുമെന്ന് എല്ലാവരും പറഞ്ഞു. ഇതോടെയാണ് അദ്ദേഹത്തെ ഫോണില്‍ വിളിച്ചത്. ഫോണെടുത്ത അദ്ദേഹത്തോട് ഞാന്‍ കാര്യം പറഞ്ഞു. 
അദ്ദേഹത്തിന്റെ ഉത്തരം മറ്റൊരു ചോദ്യമായിരുന്നു. 'സാര്‍, ഈ വില്ലന്‍ വേഷം ചെയ്യാന്‍ നിങ്ങള്‍ ചിരഞ്ജീവിയെ ക്ഷണിക്കാന്‍ ധൈര്യം കാണിക്കുമോ?' എന്നായിരുന്നു മമ്മൂട്ടി ഗാരു ചോദിച്ചത്. ഇല്ല എന്ന് മറുപടി പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു.' അദ്ദേഹം പറഞ്ഞു. ചിരിച്ചുകൊണ്ടാണ് അല്ലു അരവിന്ദിന്റെ വാക്കുകള്‍ മമ്മൂട്ടി ഏറ്റെടുത്തത്. 

മലയാളത്തില്‍ ഒരുങ്ങുന്ന മാമാങ്കം വിവിധ ഭാഷകളില്‍ മൊഴിമാറ്റിയാണ് പ്രദര്‍ശനത്തിന് എത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന പ്രത്യേകതയും മാമാങ്കത്തിനുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com