'15 വര്‍ഷത്തില്‍ അവനില്ലാത്ത ആദ്യ പിറന്നാള്‍'; കുഞ്ഞിനെ കൈയിലെടുത്ത് കേക്ക് മുറിച്ച് നേഹ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th December 2019 10:16 AM |
Last Updated: 05th December 2019 10:16 AM | A+A A- |
അമ്മ ആയതിന് ശേഷമുള്ള നടി നേഹ അയ്യരുടെ ആദ്യത്തെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഒരു കൈയില്‍ മകനെയും എടുത്തുകൊണ്ട് ബര്‍ത്ത്‌ഡേ കേക്ക് മുറിക്കുമ്പോഴും പ്രിയപ്പെട്ടവനില്ലാത്തതിന്റെ വേദനയിലായിരുന്നു നേഹ. 15 വര്‍ഷത്തിനിടെ തന്റെ പ്രിയപ്പെട്ടവനില്ലാതെ ആഘോഷിച്ച ആദ്യത്തെ ബര്‍ത്ത്‌ഡേ ആയിരുന്നു ഇത്. വികാരനിര്‍ഭരമായ കുറിപ്പിനൊപ്പമാണ് നേഹ തന്റെ പിറന്നാള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
'അമ്മ ആയതിന് ശേഷമുള്ള എന്റെ ആദ്യത്തെ പിറന്നാള്‍. 15 വര്‍ഷത്തിനിടയില്‍ എന്റെ സഹപ്രവര്‍ത്തകനും പ്രീയപ്പെട്ടവനും ഭര്‍ത്താവുമില്ലാത്ത ആദ്യത്തെ പിറന്നാള്‍. എന്നാല്‍ എന്റെ പുതിയ പ്രണയമായ എന്റെ മകനൊപ്പമുള്ള ആദ്യത്തെ പിറന്നാള്‍ കൂടിയാണ്. എന്റെ ദിനം സ്‌പെഷ്യലാക്കിയ സുഹൃത്തുക്കളോട് നന്ദി. എല്ലാവരുടേയും ആശംസയ്ക്ക് നന്ദി.' നേഹ കുറിച്ചു. നിരവധി പേരാണ് നേഹയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. ഒരു മാസത്തിനുശേഷം നടി തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരുന്നു. ഭര്‍ത്താവ് മരിച്ച ശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം നേഹ അറിഞ്ഞത്. തുടര്‍ന്ന് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഈസ്റ്റര്‍ ദിനത്തിലാണ് നേഹ ചിത്രങ്ങളിലൂടെ പുറത്തുവിട്ടത്. ഭര്‍ത്താവിന്റെ വിയോഗം തീര്‍ത്ത വേദനയിലായിരുന്നു നേഹയുടെ ഗര്‍ഭകാലം. ഭര്‍ത്താവിന്റെ ജന്മദിനത്തിനായിരുന്നു നേഹ അന്‍ഷിന് ജന്മം നല്‍കുന്നത്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലെ ബാബുവേട്ടാ എന്ന ഗാനത്തിലൂടെയാണ് നേഹ ശ്രദ്ധനേടുന്നത്.