അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ വൈറലായി; നിയമ നടപടിക്കൊരുങ്ങി നടി രമ്യ

ഈ ചിത്രങ്ങളില്‍ നിന്നും മറ്റും അശ്ലീല ചിത്രങ്ങളുണ്ടാക്കി വ്യാജ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു
അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ വൈറലായി; നിയമ നടപടിക്കൊരുങ്ങി നടി രമ്യ

സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമ നടപടിയ്‌ക്കൊരുങ്ങി നടി രമ്യ പാണ്ഡ്യന്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് വൈറലായത്. നീല സാരിയുടുത്ത് വീടിന്റെ ടെറസിന് മുകളില്‍ നിന്നുകൊണ്ടുള്ളതായിരുന്നു ചിത്രങ്ങള്‍. ഈ ചിത്രങ്ങളില്‍ നിന്നും മറ്റും അശ്ലീല ചിത്രങ്ങളുണ്ടാക്കി വ്യാജ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 

തന്റെ അക്കൗണ്ടിലൂടെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ രമ്യ ഷെയര്‍ ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുത്തു. എന്നാല്‍ ഫോട്ടോഷൂട്ടിനെതിരേ ഒരു വിഭാഗം ആരാധകര്‍ രൂക്ഷ വിമര്‍ശനവും നടത്തി. ഗ്ലാമറസ് ആവാനുള്ള ശ്രമത്തിലാണോ എന്നായിരുന്നു ഇവരുടെ ചോദ്യം. അതിന് പിന്നാലെയാണ് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ചത്. അര്‍ധനഗ്നയായി നില്‍ക്കുന്ന തരത്തിലുള്ളതായിരുന്നു ചിത്രങ്ങള്‍. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടി നിയമ നടപടിയ്‌ക്കൊരുങ്ങിയത്. 

തന്റെ അശ്ലീല ചിത്രങ്ങളുണ്ടാക്കി വ്യാജ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു എന്നാണ് താരം പരാതിയില്‍ പറയുന്നത്. കൂടാതെ അത്തരത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തുവെന്ന് ഉറപ്പുവരുത്തണമെന്നും താരം ആവശ്യപ്പെട്ടു. തന്റെ പേരില്‍ ഏതെങ്കിലും അക്കൗണ്ട് കാണുകയാണെങ്കില്‍ അത് തന്നെ അറിയിക്കണമെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് ആവശ്യപ്പെട്ടു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ramya Pandian (@actress_ramyapandian) on

മാനേ തേനേ പൊന്‍മാനെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അരങ്ങേറഅറം കുറിക്കുന്നത്. രമ്യ നായികയായി എത്തിയ ജോക്കര്‍ മികച്ച പ്രതികരണം നേടിയിരുന്നു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ramya Pandian (@actress_ramyapandian) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com