ദീപികയുടെ എയർപോർട്ട് നൃത്തം കണ്ടിരുന്നോ? ആ റെഡ് ബോംബർ ജാക്കറ്റ് അത്ര നിസാരമല്ല  

റെഡ് ബോംബർ ജാക്കറ്റും ഡെനിം ജീൻസുമായിരുന്നു താരത്തിന്റെ വേഷം
ദീപികയുടെ എയർപോർട്ട് നൃത്തം കണ്ടിരുന്നോ? ആ റെഡ് ബോംബർ ജാക്കറ്റ് അത്ര നിസാരമല്ല  

വിമാനത്താവളത്തിനു പുറത്ത് നടൻ കാർത്തിക്ക് ആര്യനൊപ്പം നൃത്തം ചെയ്യുന്ന ദീപിക പദുക്കോണിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. കാര്‍ത്തിക്കിന്റെ ഏറ്റവും പുതിയ ചിത്ത്രതിലെ 'ദീമേ ദീമേ...' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. ദീപികയ്ക്ക് ചുവടുകള്‍ പഠിപ്പിച്ചുകൊടുക്കുകയായിരുന്നു കാര്‍ത്തിക്. നിമിഷങ്ങള്‍ക്കകം സ്റ്റെപ് പഠിച്ചെടുത്ത ദീപിക പാട്ടിനൊപ്പം നിഷ്പ്രയാസം ചുവടുവയ്ക്കുന്നതും വിഡിയോകളില്‍ കാണാം.

സിനിമ ചിത്രീകരണത്തിന് ശേഷം മുംബൈയിലേക്ക് മടങ്ങിയെത്തിയതായിരുന്നു ദീപിക. റെഡ് ബോംബർ ജാക്കറ്റും ഡെനിം ജീൻസുമായിരുന്നു താരത്തിന്റെ വേഷം. താരങ്ങൾ നൃത്തം ചെയ്യുന്നതിന്റെ കൗതുകത്തിനപ്പുറം ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടിയെടുത്തത് ദീപിക ധരിച്ചിരുന്ന ആ റെഡ് ജാക്കറ്റ് തന്നെ. ലോങ് സ്ലീവ്സും സിബും പ്രസ് ബട്ടനും സൈഡ് പോക്കറ്റുമുള്ള ഒരു സ്റ്റൈലിഷ് ജാക്കറ്റ്. 

എന്നാൽ ജാക്കറ്റിന്റെ വില കേട്ട് ഫാഷൻ പ്രേമികൾ ഒന്നു ഞെട്ടി. ഒരു ലക്ഷത്തിലധികം വില വരുന്ന ജാക്കറ്റ് ധരിച്ചായിരുന്നു ദീപികയുടെ എയർപോർട്ട് നൃത്തം. ഒരു ലക്ഷത്തിനാലായിരത്തി മുന്നൂറ്റിമുപ്പത് (1,04,330) രൂപയാണ് ജാക്കറ്റിന്റെ വില ! 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com