'പീഡനക്കേസില്‍ പ്രതിയായ പ്രമുഖ നടനെയും ഇതുപോലങ്ങ് എന്‍കൗണ്ടര്‍ ചെയ്താലോ'; താരങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടി ട്രോളുകള്‍

'അപ്പോ പീഡനക്കേസില്‍ പ്രതിയായ പ്രമുഖ നടനെയും ഇതുപോലങ്ങ് എന്‍കൗണ്ടര്‍ ചെയ്താലോ..?! അയ്യോ.. അതു വേണ്ട..ആട്ടന്‍ കുറ്റാരോപിതന്‍ മാത്രമല്ലേ..!!'
'പീഡനക്കേസില്‍ പ്രതിയായ പ്രമുഖ നടനെയും ഇതുപോലങ്ങ് എന്‍കൗണ്ടര്‍ ചെയ്താലോ'; താരങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടി ട്രോളുകള്‍


കൊച്ചി: ഹൈദരാബാദില്‍ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ സമ്മിശ്ര പ്രതികരണമാണ് രാജ്യത്താകെ ഉയരുന്നത്. നിരവധി പ്രമുഖര്‍ പൊലീസ് നടപടിയെ ശ്ലാഘിക്കുമ്പോള്‍ പൊലീസിന് കയ്യടിക്കുന്നത് അന്ധത ബാധിച്ചവരാണെന്നാണ് മറുവാദം. കമ്മീഷണര്‍ സജ്‌നാറിന്റെ നടപടിയെ മലയാള സിനിമയിലെ യുവതാരങ്ങള്‍  വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിലും അഭിനന്ദനപ്രവാഹമാണ്. 

അതേസമയം ചലചിത്രതാരങ്ങളുടെ പൊള്ളത്തരം വിളിച്ചോതുന്ന ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്‌. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടപ്പോള്‍ ഇവര്‍ പാലിച്ച മൗനം തുറന്നുകാട്ടുന്നതാണ് പ്രചരിക്കുന്ന ട്രോളുകളെല്ലാം. 'അപ്പോ പീഡനക്കേസില്‍ പ്രതിയായ പ്രമുഖ നടനെയും ഇതുപോലങ്ങ് എന്‍കൗണ്ടര്‍ ചെയ്താലോ..?! അയ്യോ.. അതു വേണ്ട..ആട്ടന്‍ കുറ്റാരോപിതന്‍ മാത്രമല്ലേ..!!' എന്നിങ്ങനെയാണ് നടനെതിരെയുള്ള ട്രോളുകള്‍.  

ടൊവിനോ തോമസ്, അജു വര്‍ഗ്ഗീസ്, ജയസൂര്യ, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, സുരഭി ലക്ഷ്മി തുടങ്ങി ചലചിത്രമേഖലയിലെ നിരവധി പേര്‍ പൊലീസ് നടപടിയെ അഭിനന്ദിച്ചു രംഗത്തെത്തിയത്. നീതി നടപ്പിലായെന്നായിരുന്നു നടന്‍ ടൊവിനോ സമൂഹമാധ്യമത്തില്‍ കുറിച്ചത്. പൊലീസ് ചെയ്തത് ശരിയോ തെറ്റോ എന്നുള്ളതല്ല ചിന്തിക്കുന്നതെന്നും പ്രതികളെ കൈയ്യില്‍ കിട്ടിയാല്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെയെന്നും സുരഭി പറഞ്ഞു. പൊലീസ് എന്ന ചുരുക്കെഴുത്തിലെ ഒരോ അക്ഷരങ്ങളും എന്തിനെയൊക്കെ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. ഉച്ചത്തില്‍, വ്യക്തമായി എന്നും ഉണ്ണി മുകുന്ദന്‍ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

കേരളാ പൊലീസിനെതിരെയും ട്രോളുകള്‍ നിരവധിയാണ്. ഫെയ്‌സ്ബുക്ക് പേജിലെ ഇടപെടലുകളും ഹെല്‍മറ്റ് വെയ്ക്കാത്ത യുവാവിനെ എറിഞ്ഞ് വീഴ്ത്തിയതും മുന്‍നിര്‍ത്തിയാണ് ട്രോളുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com