'പൊലീസ് കുപ്പായമിട്ട ഒരച്ഛന്‍'; നീതി നടപ്പാക്കിയതിന് ബിഗ് സല്യൂട്ട്; കുറിപ്പുമായി സുരഭി ലക്ഷ്മി

പൊലീസ് ചെയ്തത് ശരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പോള്‍ ചിന്തിക്കുന്നത്, ഈ പ്രതികളെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെ
'പൊലീസ് കുപ്പായമിട്ട ഒരച്ഛന്‍'; നീതി നടപ്പാക്കിയതിന് ബിഗ് സല്യൂട്ട്; കുറിപ്പുമായി സുരഭി ലക്ഷ്മി

ഹൈദരാബാദില്‍ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടി സുരഭി ലക്ഷ്മി. പൊലീസ് ചെയ്തത് ശരിയോ തെറ്റോ എന്നുള്ളതല്ല ചിന്തിക്കുന്നതെന്നും പ്രതികളെ കൈയ്യില്‍ കിട്ടിയാല്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെയെന്നും സുരഭി പറഞ്ഞു.

'മനസിന് വല്ലാത്ത ഒരു സന്തോഷം! പൊലീസ് ചെയ്തത് ശരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പോള്‍ ചിന്തിക്കുന്നത്, ഈ പ്രതികളെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെ... '

'2008 ല്‍ യുവതികള്‍ക്ക് നേരെ 3 യുവാക്കള്‍ ആസിഡൊഴിക്കുന്നു ,ദിവസങ്ങള്‍ക്കുള്ളില്‍ യുവാക്കളെ ഏറ്റുമുട്ടലിന്റെ പേര്‍ പറഞ്ഞു പൊലീസ് വെടിവെച്ചു കൊല്ലുന്നു, അന്ന് അതിന് ഉത്തരവിടുവാന്‍ ധൈര്യം കാണിച്ച അതേ എസ് പി സജ്‌നാര്‍ ഇന്ന് 2019 കമ്മിഷണറായിരിക്കെ വീണ്ടും ചങ്കൂറ്റം കാണിച്ചിരിക്കുന്നു , പൊലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യന്‍ ഒരു ബിഗ് സല്യൂട്ട് സര്‍.'–സുരഭി കുറിച്ചു.

സിനിമ താരങ്ങളായ അല്ലു അര്‍ജുന്‍, സമാന്ത, ജൂനിയര്‍ എന്‍ടിആര്‍, തമിഴ് താരം വിശാല്‍ തുടങ്ങിയവര്‍ മുതല്‍ മലയാള താരങ്ങളായ 
ടൊവിനോ തോമസ്, അജു വര്‍ഗ്ഗീസ്, ജയസൂര്യ, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍ വരെയുള്ളവര്‍ പൊലീസ് നടപടിയെ അഭിനന്ദിച്ചു. ഭയമാണ് ഒരേയൊരു പ്രതിവിധിയെന്നായിരുന്നു സമാന്തയുടെ പ്രതികരണം. നീതി നടപ്പിലാക്കപ്പെട്ടുവെന്ന് അല്ലു അര്‍ജുനും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സൂപ്പര്‍ താരം നാഗാര്‍ജുനയും പൊലീസ് നടപടിയിലൂടെ നീതി നടപ്പിലായെന്ന് അഭിപ്രായപ്പെട്ടു.

പൊലീസ് എന്ന ചുരുക്കെഴുത്തിലെ ഒരോ അക്ഷരങ്ങളും എന്തിനെയൊക്കെ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. ഉച്ചത്തില്‍, വ്യക്തമായി എന്നും ഉണ്ണി മുകുന്ദന്‍ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com