'സംഗീതം, പുസ്തകങ്ങള്‍, സുഹൃത്തുക്കള്‍...'; റിമയുടെയും പാർവതിയുടെയും ഒരു കാലിഫോർണിയൻ സായാഹ്നം (വിഡിയോ) 

ഇരുവരും ഒന്നിച്ചുനടത്തിയ യാത്രയിലെ വിശേഷങ്ങളാണ് താരങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്
'സംഗീതം, പുസ്തകങ്ങള്‍, സുഹൃത്തുക്കള്‍...'; റിമയുടെയും പാർവതിയുടെയും ഒരു കാലിഫോർണിയൻ സായാഹ്നം (വിഡിയോ) 

യാത്രകളെ ഒരുപാട് സ്നേഹക്കുകയും യാത്രാവിശേഷങ്ങൾ ആരാദകരുമായി പങ്കുവയ്ക്കുകയും ചെയ്യുന്ന നടിമാരാണ് റിമ കല്ലിങ്കലും പാർവതി തിരുവോത്തും. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുനടത്തിയ യാത്രയിലെ വിശേഷങ്ങളാണ് താരങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. പാർവതിയും റിമയും ഒന്നിച്ച് കാലിഫോർണിയയിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്. 

ഹാര്‍മോണിക്ക (മൌത്ത് ഓര്‍ഗന്‍) വായിക്കുന്ന റിമയെയും അത് അസ്വദിച്ച് കാലിഫോണിയൻ നിരത്തിലൂടെ നടന്നു നീങ്ങുന്ന പാർവതിയെയുമാണ് വിഡിയോയിൽ കാണാൻ കഴിയുക. ഒരു പുസ്തകശാലയ്ക്കുള്ളിൽ മനോഹരമായ കുറേ മണിക്കൂറുകൾ ചെലവഴിച്ചശേഷം കാലിഫോർണിയൻ സായാഹ്നത്തിലേക്ക് ഇറങ്ങിയപ്പോൾ എന്ന് കുറിച്ചുകൊണ്ട് പാർവതിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. “സംഗീതം, പുസ്തകങ്ങൾ, സുഹൃത്തുക്കൾ.. ആഹാ, ജീവിതം എത്ര നല്ലതാണ്,” എന്നാണ് വിഡിയോയ്ക്ക് റിമ കുറിച്ച കമന്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com