ക്യാമ്പസില്‍ പുത്തന്‍ സ്റ്റെപ്പുകളുമായി മഞ്ജുവാര്യര്‍; ഇത്തവണ അനുശ്രീയും; ആഘോഷത്തിലാറാടി കുട്ടികള്‍; വീഡിയോ

കോട്ടയം സി എം എസ് കോളജിലെത്തിയപ്പോഴാണ് മഞ്ജുവും അനുശ്രിയും വേദിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടുവച്ചത്
ക്യാമ്പസില്‍ പുത്തന്‍ സ്റ്റെപ്പുകളുമായി മഞ്ജുവാര്യര്‍; ഇത്തവണ അനുശ്രീയും; ആഘോഷത്തിലാറാടി കുട്ടികള്‍; വീഡിയോ

കലാലയ വേദിയില്‍ വീണ്ടും വിദ്യാര്‍ഥികള്‍ക്കൊപ്പം ആടിപ്പാടി പ്രിയതാരം മഞ്ജുവാര്യര്‍.  'പ്രതി പൂവന്‍ കോഴി' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോട്ടയം സി എം എസ് കോളജിലെത്തിയപ്പോഴാണ് മഞ്ജുവും അനുശ്രിയും വേദിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടുവച്ചത്. ഇതിന്റെ  വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.  

കഴിഞ്ഞയാഴ്ച തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ യൂണിയന്‍ ആഘോഷ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴും മഞ്ജു വാര്യര്‍ വേദിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടു വച്ചിരുന്നു. പ്രിയ താരത്തിന്റെ ഡാന്‍സിന്റെ വിഡിയോ നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വിദ്യാര്‍ഥികള്‍ക്കൊപ്പം ആവേശത്തോടെ ഡാന്‍സ് ചെയ്ത മഞ്ജുവിന്റെ വിഡിയോ നിരവധി പേരാണ് പങ്കു വച്ചത്. തന്റെ തന്നെ സിനിമയിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടിയില്‍ അവസാനം മഞ്ജുവും ചുവടു വയ്ക്കുകയായിരുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com