'ഇത് സിനിമയിൽ മാത്രം കണ്ടു ശീലിച്ച ഹീറോയിസം'; തെലങ്കാന പൊലീസിനെ പ്രശംസിച്ച് നയൻതാര

മനുഷ്യത്വത്തിന്‍റെ ശരിയായ ഇടപെടല്‍  എന്നാണ് പൊലീസ് നടപടിയെ താൻ വിശേഷിപ്പിക്കാൻ ആ​ഗ്രഹിക്കുന്നത് എന്നും താരം വ്യക്തമാക്കി
'ഇത് സിനിമയിൽ മാത്രം കണ്ടു ശീലിച്ച ഹീറോയിസം'; തെലങ്കാന പൊലീസിനെ പ്രശംസിച്ച് നയൻതാര

തെലങ്കാനയിലെ മൃ​ഗഡ‍ോക്ടറെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതികളെ വെടിവെച്ചുകൊലപ്പെടുത്തിയ പൊലീസ് നടപടിയെ പ്രശംസിച്ച് നടി നയൻതാര. സിനിമകളിൽ മാത്രം നാം കണ്ടു ശീലിച്ച രം​ഗമാണ് തെലങ്കാന പൊലീസ് ​ഹീറോയെപ്പോലെ നടപ്പാക്കിയിരിക്കുന്നത് എന്നാണ് പത്രക്കുറിപ്പിലൂടെ താരം പറഞ്ഞത്. മനുഷ്യത്വത്തിന്‍റെ ശരിയായ ഇടപെടല്‍  എന്നാണ് പൊലീസ് നടപടിയെ താൻ വിശേഷിപ്പിക്കാൻ ആ​ഗ്രഹിക്കുന്നത് എന്നും താരം വ്യക്തമാക്കി. 

നീതി നടപ്പാക്കിയത് ആഘോഷിക്കുന്നതിനപ്പുറം സ്ത്രീകൾക്ക് സുരക്ഷിതമായ ഇടമായി ലോകത്തെമാറ്റണമെന്നും ആൺകുട്ടികളെ ബോധവൽക്കരിക്കണമെന്നും താരം കൂട്ടിച്ചേർത്തു. ' ശരിയായ നീതി നടപ്പായ ദിവസമായി വേണം ഈ രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറില്‍ അടയാളപ്പെടുത്താന്‍. മനുഷ്യത്വത്തെക്കുറിച്ച് പറയുമ്പോള്‍  എല്ലാവരേയും തുല്യതയോടെ കാണുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ദയവോടെ പെരുമാറുകയും ചെയ്യുക എന്നതാണ് പ്രധാനം.

നീതി നടപ്പായത് ആഘോഷിക്കുന്നതിനപ്പുറം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായി ലോകത്തെ മാറ്റുമ്പോള്‍ മാത്രമാണ് ഒരോ പുരുഷനും ഹീറോയായി മാറുന്നത്. നമ്മുടെ വീട്ടിലെ കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ പഠിപ്പിക്കുകയും ബോധവത്കരിക്കുകയും കൂടി ചെയ്യേണ്ട സമയം കൂടിയാണിത്''. താരം വ്യക്തമാക്കി. ജസ്റ്റിസ് സര്‍വ്ഡ് എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയിലാണ് താരം കുറിപ്പ് പങ്കുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com