നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു, വധു ഐശ്വര്യ; വിവാഹനിശ്ചയ ചിത്രങ്ങള്‍ കാണാം 

വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു, വധു ഐശ്വര്യ; വിവാഹനിശ്ചയ ചിത്രങ്ങള്‍ കാണാം 

ടനും തിരകഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഐശ്വര്യയാണ് വിഷ്ണുവിന്റെ പ്രതിശ്രുത വധു. വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

2003 മുതല്‍ മലയാള സിനിമാരംഗത്തുള്ള വിഷ്ണു സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2015ല്‍ അമര്‍ അക്ബര്‍ ആന്തോണി എന്ന ചിത്രത്തിന്റെ തിരകഥ ഒരുക്കിയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. പിന്നീട് നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ നായകനായി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. 

ശിക്കാരി ശംഭു, വികടകുമാരന്‍, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളിലെത്തി. മോഹന്‍ലാല്‍ നായകനാകുന്ന എന്ന ചിത്രമാണ് തിയേറ്ററില്‍ എത്താനുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com