'പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിൻ്റെ വീരചരിത്രകഥകൾ...'; മാമാങ്കത്തിന് ആശംസകളുമായി മോഹൻലാൽ

'മാമാങ്കം മലയാളത്തിൻ്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നു'
'പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിൻ്റെ വീരചരിത്രകഥകൾ...'; മാമാങ്കത്തിന് ആശംസകളുമായി മോഹൻലാൽ

മെ​ഗാസ്റ്റാർ മമ്മൂട്ടി നായകനായ ബി​ഗ് ബഡ്ജറ്റ് ചിത്രം "മാമാങ്ക' ത്തിന്‌ ആശംസകളുമായി സൂപ്പർതാരം മോഹൻലാൽ. ഫെയ്സ്‌ബുക്ക്‌ പോസ്‌റ്റിലൂടെയാണ്‌ മോഹൻലാൽ ആശംസകൾ അറിയിച്ചത്‌.

"ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിൻ്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്.. മാമാങ്കം മലയാളത്തിൻ്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നു..' ‐ മോഹൻലാൽ ഫെയ്സ്‌ബുക്ക്‌ പോസ്‌റ്റിൽ കുറിച്ചു. .

മലയാളത്തിൽ ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും ചെലവേറിയ ചിത്രമാണ്‌ മാമാങ്കം.മമ്മൂട്ടി നായകനായെത്തുന്ന ചരിത്ര സിനിമ സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്. വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. മലയാളത്തിന് പുറമെ, മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com