വെടിക്കെട്ട് ആക്ഷന്‍ നിറച്ച് ജയസൂര്യയുടെ 'തൃശൂര്‍ പൂരം'; ട്രെയിലര്‍ പുറത്ത്

രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ്
വെടിക്കെട്ട് ആക്ഷന്‍ നിറച്ച് ജയസൂര്യയുടെ 'തൃശൂര്‍ പൂരം'; ട്രെയിലര്‍ പുറത്ത്

യസൂര്യ പ്രധാനവേഷത്തില്‍ എത്തുന്ന ആക്ഷന്‍ ചിത്രം തൃശൂര്‍ പൂരത്തിന്റെ ട്രെയിലര്‍ പുറത്ത്. പക്കാ ആക്ഷന്‍ നിറച്ചാണ് ചിത്രം എത്തുന്നത്. തൃശൂരിലെ ലോക്കല്‍ ഗുണ്ടയായിട്ടാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്. രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ്. 

ചിത്രത്തില്‍ വിജയ് ബാബു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സ്വാദി റെഡ്ഡിയാണ് ചിത്രത്തിലെ നായിക. സുദേവ് നായര്‍, ഇന്നസെന്റ്, സാബുമോന്‍ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംഗീതസംവിധായകനായ രതീഷ് വേഗയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഛായാഗ്രാഹകനായ ആര്‍ഡി രാജശേഖറാണ് ക്യാമറ ചെയ്തിരിക്കുന്നത്. 

പുണ്യാളന്‍ അഗര്‍ബത്തീസിനു ശേഷം വീണ്ടും തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തില്‍ കൂടി ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണിത്. നേരത്തെ ചിത്രത്തിലെ ഒരു ഗാനം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്.ഡിസംബര്‍ 20 നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com