'എനിക്കായ് പത്ത് വര്‍ഷം കാത്തിരുന്നവര്‍, നിങ്ങള്‍ക്കു വേണ്ടി ഞാന്‍ മടങ്ങിവരുന്നു'; പ്രഖ്യാപനവുമായി സുസ്മിത സെന്‍

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സുസ്മിത സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്
'എനിക്കായ് പത്ത് വര്‍ഷം കാത്തിരുന്നവര്‍, നിങ്ങള്‍ക്കു വേണ്ടി ഞാന്‍ മടങ്ങിവരുന്നു'; പ്രഖ്യാപനവുമായി സുസ്മിത സെന്‍

സിനിമയില്‍ സുസ്മിത സെന്നിനെ കാണാതായിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. ബോളിവുഡിലെ മുന്‍നിര നടിയായിരുന്ന സുസ്മിത അപ്രതീക്ഷിതമായാണ് അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുക്കുന്നത്. എന്നാല്‍ സിനിമയില്‍ നിന്ന് വിട്ടു നിന്നിട്ടും സുഷ്മിത ആരാധകരുടെ മനസില്‍ നിന്ന് മാഞ്ഞില്ല. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അവര്‍ തങ്ങളുടെ സ്‌നേഹം താരത്തെ അറിയിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ തന്റെ ആരാധകര്‍ക്കു വേണ്ടി സിനിമയിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങുകയാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സുസ്മിത സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. 

ജനലിനടുത്തായി പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരു ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പ്രഖ്യാപനം. ക്ഷമയോടെയുള്ള സ്‌നേഹത്തെ ഞാന്‍ എന്നും ആദരിക്കാറുണ്ട്. അത് മാത്രമാണ് എന്റെ ആരാധകരുടെ ആരാധികയാക്കി എന്നെ മാറ്റിയത്. സിനിമയിലേക്കുള്ള എന്റെ തിരിച്ചുവരവിന് അവര്‍ കാത്തിരുന്നത് നീണ്ട പത്ത് വര്‍ഷങ്ങളാണ്. എന്റെ ഇടവേളയിലുടനീളമുള്ള ഓരോ ഘട്ടത്തിലും അഴരെന്നെ സ്‌നേഹത്തോടെ പ്രോത്സാഹിപ്പിച്ചു. അവര്‍ക്കു വേണ്ടി മാത്രമ ഞാന്‍ തിരിച്ചുവരുന്നു. ഐ ലവ് യു ഗയ്‌സ്' സുസ്മിത കുറിച്ചു. സെക്കന്‍ഡ് ഇന്നിങ്‌സ് എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്. 

താരം തിരികെയെത്തുന്നു എന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നോ പ്രോബ്ലം എന്ന ചിത്രത്തിലാണ് അവസാനമായി താരം അഭിനയിച്ചത്. തന്റെ മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനായാണ് താരം സിനിമയില്‍ നിന്ന് വിട്ടുനിന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com